Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വായ്പയെടുത്തവർക്കും അവകാശങ്ങളുണ്ട്; തിരിച്ചടച്ചില്ലെങ്കിൽ തോന്നിയ പടി റിക്കവറി പറ്റില്ല: അറിയാം എന്തെല്ലാമെന്ന്

text_fields
bookmark_border
വായ്പയെടുത്തവർക്കും അവകാശങ്ങളുണ്ട്; തിരിച്ചടച്ചില്ലെങ്കിൽ തോന്നിയ പടി റിക്കവറി പറ്റില്ല: അറിയാം എന്തെല്ലാമെന്ന്
cancel

കുടിശ്ശിക തുക തിരിച്ചുപിടിക്കാൻ വായ്പാദാതാക്കൾക്ക് അവകാശമുണ്ടെങ്കിലും വായ്പ എടുത്തവർക്കും നിയമപരമായ സംരക്ഷണം ലഭിക്കുന്നുണ്ട്. ഭീഷണിപ്പെടുത്തൽ, പരസ്യമായി അപമാനിക്കൽ, ഉപദ്രവിക്കൽ തുടങ്ങിയ അതിരുകടന്ന രീതികൾ റിക്കവറി നടപടികളിൽ ഉണ്ടാകാൻ പാടില്ല. റിക്കവറി ഏജന്‍റുമാർ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപമര്യാദയായി പെരുമാറുന്ന ഏജന്‍റുമാരെ നേരിടാൻ വായ്പ എടുത്തവർക്ക് വിവിധ മാർഗങ്ങളുണ്ട്.

റിക്കവറി ഏജന്‍റുമാർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

കൃത്യസമയത്ത് തിരിച്ചടവ് നടത്താത്തതിനെക്കുറിച്ച് വായ്പ എടുത്തവരെ വിളിക്കാൻ റിക്കവറി ഏജന്‍റുമാർക്ക് അവകാശമുണ്ട്. എന്നാൽ അതിനും ചില നിയന്ത്രണങ്ങളുണ്ട്. വായ്പ എടുത്തവരെ ഭീഷണിപ്പെടുത്താനോ, ഉപദ്രവിക്കാനോ, അധിക്ഷേപിക്കാനോ, സാധുവായ കാരണമൊന്നുമില്ലാതെ അയൽക്കാരെയോ സഹപ്രവർത്തകരെയോ കുടുംബാംഗങ്ങളെയോ വിളിച്ച് അപമാനിക്കാനോ അവർക്ക് അനുവാദമില്ല.

റിക്കവറി ഏജന്റുമാർ മാന്യമായി പെരുമാറുന്നുണ്ടെന്ന് വായ്പാദാതാക്കൾ ഉറപ്പാക്കണമെന്ന് ആർ.ബി.ഐ. മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു. ഈ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടാൽ അവരുടെ പെരുമാറ്റത്തെ ചോദ്യം ചെയ്യാൻ വായ്പ എടുത്തയാൾക്ക് പൂർണ അവകാശമുണ്ട്.

സംഭാഷണങ്ങൾ മോശമായ രീതിയിലേക്ക് മാറുകയാണെങ്കിൽ, അതിന്റെ വിവരങ്ങൾ രേഖപ്പെടുത്തി വെക്കാൻ തുടങ്ങുക. ടെക്സ്റ്റ് സന്ദേശങ്ങളും ഇമെയിലുകളും സൂക്ഷിക്കുക, ഫോൺ കോളുകൾ വന്ന തീയതിയും സമയവും കുറിച്ചുവെക്കുക, ബന്ധപ്പെട്ട ആളുകളുടെ പേരുകൾ എഴുതിയെടുക്കുക.

ഏജന്‍റുമാരോട് മാത്രമല്ല, ബാങ്കുമായും സംസാരിക്കുക. ബാങ്ക് അറിയാതെ പല വായ്പക്കാരും റിക്കവറി ഏജന്റുമാരുമായി നേരിട്ട് തർക്കത്തിൽ ഏർപ്പെടാറുണ്ട്. വായ്പാ സ്ഥാപനത്തിന്‍റെ കസ്റ്റമർ കെയറുമായോ ഗ്രീവാൻസ് വകുപ്പുമായോ ആശയവിനിമയം നടത്തുന്നതാണ് ഏറ്റവും നല്ല വഴി. ഫോൺ കോളുകളും സന്ദർശനങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി പരാതിയിൽ വ്യക്തമാക്കണം. ഏജന്‍റിന്‍റെ ഭാഗത്തുനിന്ന് എന്തെങ്കിലും അനുചിതമായ പെരുമാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ ബാങ്ക് അത് അന്വേഷിക്കേണ്ടതാണ്. ആവശ്യമെങ്കിൽ പരാതി ഉയർന്ന തലത്തിലേക്ക് നൽകുക. മറുപടി ലഭിക്കാതാവുരകയോ പ്രശ്നം തുടരുകയോ ചെയ്യുകയാണെങ്കിൽ വായ്പ എടുത്തവർക്ക് മറ്റ് പരിഹാര മാർഗങ്ങൾ ലഭ്യമാണ്.

നിലവിലുള്ള പരാതി പരിഹാര നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടും പ്രശ്നം പരിഹരിക്കപ്പെടില്ലെങ്കിൽ റിസർവ് ബാങ്കിന്‍റെ മേൽനോട്ടത്തിലുള്ള ബാങ്കുകൾക്കെതിരെയുള്ള പരാതികൾ ആർ.ബി.ഐയുടെ ഇന്‍റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീമിന് (Integrated Ombudsman Scheme) കീഴിൽ ഉന്നയിക്കാവുന്നതാണ്. മുമ്പ് നൽകിയ പരാതികളുടെയും മറുപടികളുടെയും പകർപ്പുകൾ കൈവശം വെക്കുന്നത് ഈ വിഷയം മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കും.

തൊഴിൽ നഷ്ടം, ആരോഗ്യപരമായ അത്യാഹിതങ്ങൾ അല്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധികൾ എന്നിവ കാരണം തിരിച്ചടവ് ബുദ്ധിമുട്ടായി മാറിയാൽ വായ്പാദാതാവുമായി സംസാരിക്കുക. സാഹചര്യത്തിനനുസരിച്ച് വായ്പ പുനഃസംഘടിപ്പിക്കാനോ തിരിച്ചടവ് കാലാവധി പുനഃക്രമീകരിക്കാനോ അല്ലെങ്കിൽ സെറ്റിൽമെന്‍റ് ഓപ്ഷനുകൾക്കോ ബാങ്കുകൾ പലപ്പോഴും തയ്യാറായേക്കാം. കുടിശ്ശിക വർധിക്കുന്നതുവരെ കാത്തിരിക്കുന്നതിനേക്കാൾ നേരത്തെ തന്നെ അത്തരം ചർച്ചകൾ ആരംഭിക്കുന്നതാണ് നല്ലത്.

കുടിശ്ശികയുള്ള വായ്പയെ ഓർമിപ്പിച്ചുകൊണ്ടുള്ള അറിയിപ്പുകൾ ലഭിക്കുന്നത് റിക്കവറി പ്രക്രിയയുടെ ഭാഗമാണ്. എന്നാൽ ഭീഷണികൾ, ഭയപ്പെടുത്തലുകൾ, അശാസ്ത്രീയമായ സമയങ്ങളിലെ നിരന്തരമായ കോളുകൾ, അല്ലെങ്കിൽ വായ്പ എടുത്തയാളെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള പെരുമാറ്റങ്ങൾ എന്നിവ അതിൽ പെടില്ല.

തിരിച്ചടവ് മുടങ്ങിയിട്ടുണ്ടെങ്കിലും വായ്പ എടുത്തവർക്ക് നിയമപരമായ അവകാശങ്ങളുണ്ട്. അതേസമയം, കുടിശ്ശിക തീർക്കുക എന്നത് തന്നെയാണ് ഈ തർക്കം അവസാനിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴി. റിക്കവറി എവിടെ അവസാനിക്കുന്നു, എവിടെയാണ് ഉപദ്രവം തുടങ്ങുന്നത് എന്ന് മനസിലാക്കുന്നത് പരിഭ്രാന്തരാകാതെ ആത്മവിശ്വാസത്തോടെ പ്രതികരിക്കാൻ വായ്പക്കാരെ സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - debt recovery rules
Next Story