അറിഞ്ഞുപയോഗിച്ചാൽ ക്രെഡിറ്റ് കാർഡ് റിവാർഡ് വഴി ഒരു വിദേശ യാത്രക്കുള്ള ചെലവ് വരെ തരപ്പെടുത്താം
text_fieldsക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ റിവാർഡ് പോയിന്‍റുകൾ കിട്ടാറില്ലേ? എന്നാൽ ഈ പോയിന്‍റുകളുടെ വില പലർക്കും അറയില്ല. ഫലമോ, പോയിന്‍റുകളുടെ കാലാവധി കഴിയാറായതുകൊണ്ട് മാത്രം അവ ഉപയോഗിക്കപ്പെടാതെ വർഷങ്ങളോളം കിടക്കുകയോ അല്ലെങ്കിൽ കുറഞ്ഞ മൂല്യമുള്ള ഷോപ്പിങ് വൗച്ചറുകൾക്കായി മാറ്റി വാങ്ങുകയോ ചെയ്യുന്നു.
ചില ധനകാര്യ സ്ഥാപനങ്ങൾ കാർഡ് അംഗങ്ങൾക്ക് തങ്ങളുടെ റിവാർഡ് പോയിന്‍റുകൾ എയർലൈൻ മൈലുകളോ (airline miles) ഹോട്ടൽ റിവാർഡ് പോയിന്‍റുകളോ ആക്കി മാറ്റാനുള്ള അവസരം നൽകുന്നുണ്ട്. അതുവഴി യാത്ര ചെയ്യുമ്പോൾ പണം ലാഭിക്കാൻ സാധിക്കുന്നു. എന്നാൽ എല്ലാ റെഡീമുകളും ഒരേപോലെയല്ല എന്നതാണ് പ്രശ്നം. സാധനങ്ങൾ വാങ്ങുന്നതിനോ ക്യാഷ്ബാക്ക് നേടുന്നതിനേക്കാളും, റിവാർഡ് പോയിന്‍റുകൾ യാത്രക്ക് കൂടുതൽ പ്രയോജനകരമാകുന്ന നിരവധി സന്ദർഭങ്ങളുണ്ട്.
യാത്രയ്ക്കായി റെഡീം ചെയ്യുമ്പോൾ മികച്ച മൂല്യം ലഭിക്കുന്നു
വലിയ ശ്രദ്ധയൊന്നുമില്ലാതെ നിങ്ങൾ കുറേ വർഷങ്ങളായി റിവാർഡ് പോയിന്‍റുകൾ ശേഖരിച്ചു എന്ന് കരുതുക. ഷോപ്പിങ് വൗച്ചറുകൾ, വീട്ടുപകരണങ്ങൾ അല്ലെങ്കിൽ സ്റ്റേറ്റ്മെന്‍റ് ക്രെഡിറ്റ് എന്നിവയ്ക്കായി നിങ്ങൾക്ക് അവ മാറ്റിയെടുക്കാം. എന്നാൽ പല ട്രാവൽ-ഫോക്കസ്ഡ് ക്രെഡിറ്റ് കാർഡുകളും ആ പോയിന്‍റുകൾ എയർലൈൻ, ഹോട്ടൽ ലോയൽറ്റി പ്രോഗ്രാമുകളിലേക്ക് മാറ്റാൻ നിങ്ങളെ അനുവദിക്കുന്നു. റെഡീം ചെയ്യുന്ന രീതി അനുസരിച്ച്, സാധാരണഗതിയിൽ ഷോപ്പിങ് വൗച്ചറുകളേക്കാൾ വളരെ കൂടുതൽ തുക വരുന്ന ഫ്ലൈറ്റ് ടിക്കറ്റോ ഹോട്ടൽ താമസമോ ഈ പോയിന്‍റുകൾ ഉപയോഗിച്ച് ഭാഗികമായി കവർ ചെയ്യാൻ കഴിയും.
എല്ലാ ക്രെഡിറ്റ് കാർഡുകളും ഒരേ ട്രാവൽ പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നില്ല. ചില ബാങ്കുകൾക്ക് ഒന്നിലധികം എയർലൈനുകളുമായും ഹോട്ടൽ ശൃംഖലകളുമായും ബന്ധമുണ്ടെങ്കിൽ, മറ്റു ചിലർക്ക് ചുരുക്കം ചില ട്രാൻസ്ഫർ ഓപ്ഷനുകൾ മാത്രമേ ഉണ്ടാകൂ. പോയിന്‍റുകൾ റെഡീം ചെയ്യുന്നതിന് മുൻപ് ട്രാൻസ്ഫർ റേഷ്യോ പരിശോധിക്കുക. ചില പ്രോഗ്രാമുകളിൽ ഒരു റിവാർഡ് പോയിന്‍റ് ഒരു എയർലൈൻ മൈൽ ആയി മാറുമെങ്കിൽ, മറ്റു ചിലവയിൽ അതേ ട്രാൻസ്ഫറിനായി കൂടുതൽ പോയിന്റുകൾ ആവശ്യമായി വന്നേക്കാം. റിവാർഡുകളുടെ മൊത്തത്തിലുള്ള മൂല്യം നിർണയിക്കുന്നതിൽ ഈ കൺവെർഷൻ നിരക്കുകൾ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.
സമയം വളരെ പ്രധാനമാണ്
ആവശ്യത്തിന് പോയിന്‍റുകൾ ലഭിച്ച ഉടൻ തന്നെ അത് ബുക്ക് ചെയ്യുന്നവരാണ് പല യാത്രികരും. അത് എപ്പോഴും മികച്ച ഒരു രീതിയല്ല. എയർലൈനുകളും ഹോട്ടൽ ലോയൽറ്റി പ്രോഗ്രാമുകളും ഇടയ്ക്കിടെ ബോണസ് മൈലുകളോ പരിമിത കാലയളവിലേക്ക് മെച്ചപ്പെട്ട ട്രാൻസ്ഫർ അനുപാതങ്ങളോ നൽകുന്ന പ്രൊമോഷണൽ ഓഫറുകൾ നടത്താറുണ്ട്. അധിക ചിലവുകളൊന്നുമില്ലാതെ നിങ്ങളുടെ നിലവിലെ റിവാർഡ് പോയിന്റുകളുടെ മൂല്യം വർധിപ്പിക്കാൻ ഇത്തരം കാമ്പെയ്നുകൾക്കായി കാത്തിരിക്കുന്നത് ചിലപ്പോൾ സഹായിക്കും.
പോയിന്‍റുകളുടെ കാലാവധി കഴിയാൻ അനുവദിക്കരുത്
റിവാർഡ് പോയിന്റുകൾ അവയുടെ കാലാവധി കഴിയുന്നതിന് മുൻപ് ഉപയോഗിച്ചാൽ മാത്രമേ അവക്ക് മൂല്യമുണ്ടാകൂ. ഓരോ ബാങ്കും വ്യത്യസ്തമായ എക്സ്പയറി നിയമങ്ങളാണ് പിന്തുടരുന്നത്. ചില പോയിന്‍റുകൾക്ക് വർഷങ്ങളോളം കാലാവധിയുണ്ടെങ്കിൽ, മറ്റു ചിലവ പെട്ടെന്നുതന്നെ കാലാവധി തീരുന്നവയാണ്. നിങ്ങൾ വളരെക്കാലമായി ഒരേ ക്രെഡിറ്റ് കാർഡ് ആണ് ഉപയോഗിക്കുന്നതെങ്കിൽ, ആയിക്കണക്കിന് പോയിന്‍റുകൾ നഷ്ടപ്പെട്ടു എന്ന് കാലാവധി കഴിഞ്ഞതിനുശേഷം അറിയുന്നതിന് പകരം നിങ്ങളുടെ റിവാർഡ് ബാലൻസും അതിന്‍റെ കാലാവധിയും പരിശോധിക്കുന്നത് നന്നായിരിക്കും.
അനാവശ്യമായ ചെലവുകൾക്ക് റിവാർഡുകൾ കാരണമാകരുത്
ആകർഷകമായ റിവാർഡ് പ്രോഗ്രാമുകളിൽ ആരും എളുപ്പത്തിൽ ആകൃഷ്ടരായിപ്പോകാം. എന്നാൽ കൂടുതൽ പോയിന്‍റുകൾ നേടാൻ വേണ്ടി മാത്രം നിങ്ങൾക്ക് ആവശ്യമില്ലാത്ത ഒരു സാധനം വാങ്ങുന്നത് സാമ്പത്തികമായി യാതൊരു പ്രയോജനവുമില്ലാത്ത കാര്യമാണ്. ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കാതിരിക്കുമ്പോൾ വരുന്ന പലിശ നിരക്കുകൾ നിങ്ങൾക്ക് ലഭിച്ച റിവാർഡുകളുടെ മൂല്യത്തെ ഇല്ലാതാക്കും.
സാധാരണ ചെലവുകൾക്കായി കാർഡ് ഉപയോഗിക്കുകയും, ഓരോ മാസവും കാർഡ് ബില്ലുകൾ പൂർണമായി അടയ്ക്കുകയും ചെയ്യുന്നവർക്കാണ് മികച്ച യാത്രാ ആനുകൂല്യങ്ങൾ സാധാരണയായി ലഭിക്കുന്നത്. ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾക്ക് ഷോപ്പിങ് ചെലവ് കുറക്കുക എന്നതിലുപരി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ചിന്തിച്ച് ഉപയോഗിച്ചാൽ, നിങ്ങളുടെ പോക്കറ്റിൽ നിന്ന് പണം മുടക്കേണ്ടി വരുന്ന ഫ്ലൈറ്റുകൾ, ഹോട്ടൽ താമസം, മറ്റ് യാത്രാ ചെലവുകൾ എന്നിവ കണ്ടെത്താൻ അവ സഹായിക്കും.
പരമാവധി പോയിന്റുകൾ ശേഖരിക്കുക എന്നതല്ല പ്രധാനം, അവ എപ്പോഴാണ്, എവിടെയാണ് റെഡീം ചെയ്യേണ്ടതെന്ന് അറിയുക എന്നതാണ് പ്രധാനം. നിങ്ങളുടെ അടുത്ത അവധിക്കാലം ആസൂത്രണം ചെയ്യുന്നതിന് മുൻപ് റിവാർഡ് അക്കൗണ്ട് ഒന്ന് പരിശോധിക്കുന്നത് നിങ്ങളുടെ യാത്രയുടെ ഒരു ഭാഗം ഇതിനകം തന്നെ പണം നൽകി കഴിഞ്ഞിട്ടുണ്ടെന്ന് നിങ്ങളെ മനസിലാക്കി തരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

