ഇന്നേ തുടങ്ങാം: സമ്പന്നമായ ഭാവിയിലേക്കുള്ള നിക്ഷേപ രീതികൾ
text_fieldsഎവിടെ നിന്ന് തുടങ്ങും? പണം നഷ്ടമാകുമോ തുടങ്ങിയ പേടി കാരണമാണ് പലപ്പോഴും നിക്ഷേപം വൈകുന്നത്.
തുടക്കക്കാർക്കുള്ള മികച്ച നിക്ഷേപ മാർഗങ്ങൾ:
മ്യൂച്വൽ ഫണ്ടുകൾ
നിങ്ങൾക്ക് സ്വയം ട്രേഡ് ചെയ്യാൻ കഴിയില്ലെങ്കിൽ ഇടനിലക്കാർ നിങ്ങളുടെ പണം ഉപയോഗിച്ച് ട്രേഡ് ചെയ്ത് തരുന്നു. ഇതാണ് മ്യൂച്വൽ ഫണ്ടിൽ നടക്കുന്നത്. മ്യൂച്വൽ ഫണ്ടിൽ ഏറ്റവും പ്രചാരമുള്ളവ 'ഇൻഡക്സ് ഫണ്ടുകൾ' ആണ്. ഇവക്ക് ഫീസ് കുറവാണെന്നതാണ് പ്രത്യേകത. എന്നാൽ ചില ഫണ്ടുകൾക്ക് തുടക്കത്തിൽ നിശ്ചിത തുക നിക്ഷേപിക്കേണ്ടി വന്നേക്കാം.
ഇ.ടി.എഫുകൾ
മ്യൂച്വൽ ഫണ്ടുകൾ പോലെ തന്നെ വിവിധ ഓഹരികളുടെ ഒരു ശേഖരമാണിത്. ഓഹരികൾ പോലെ ഇവ ദിവസത്തിൽ എപ്പോൾ വേണമെങ്കിലും ട്രേഡ് ചെയ്യാം. കൂടാതെ, മ്യൂച്വൽ ഫണ്ടുകളെപ്പോലെ ഉയർന്ന തുകയുടെ നിക്ഷേപ പരിധി ഇവയ്ക്കില്ല.
വ്യക്തിഗത ഓഹരികൾ
ഓഹരികൾ നേരിട്ട് വാങ്ങുന്നത് ഉയർന്ന റിസ്ക് ഉള്ള കാര്യമാണ്, എന്നാൽ ഉയർന്ന ലാഭവും ഇത് നൽകിയേക്കാം. നിങ്ങൾ ദീർഘകാല നിക്ഷേപകനാണെങ്കിൽ മാത്രം ഇതിലേക്ക് ഇറങ്ങുക. കമ്പനിയെക്കുറിച്ച് നല്ല ധാരണ വേണം. നഷ്ടസാധ്യതകൾ താങ്ങാൻ കഴിയില്ലെങ്കിൽ മ്യൂച്വൽ ഫണ്ടുകളോ ഇ.ടിഎ.ഫുകളോ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.
ഹൈ-യീൽഡ് സേവിങ്സ് അക്കൗണ്ടുകൾ
സാധാരണ സേവിങ്സ് അക്കൗണ്ടിനേക്കാൾ കൂടുതൽ പലിശ ലഭിക്കുന്ന അക്കൗണ്ടുകളാണിത്. അത്യാവശ്യ ഘട്ടങ്ങളിൽ പെട്ടെന്ന് പണം പിൻവലിക്കാൻ സാധിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്. എമർജൻസി ഫണ്ട് സൂക്ഷിക്കാൻ ഇത് മികച്ചതാണ്.
സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്
ഇതൊരു സുരക്ഷിതമായ നിക്ഷേപ മാർഗമാണ്. ഒരു നിശ്ചിത കാലയളവിലേക്ക് പണം ഇതിൽ നിക്ഷേപിക്കണം. കാലാവധി പൂർത്തിയാകുന്നതിന് മുൻപ് പണം പിൻവലിച്ചാൽ പിഴ ഈടാക്കും.
ഇപ്പോൾ തന്നെ നിക്ഷേപം തുടങ്ങേണ്ടതിന്‍റെ ആവശ്യകത
പണപ്പെരുപ്പം നിങ്ങളുടെ പണത്തിന്റെ മൂല്യം കുറക്കുന്നു. ബാങ്കിൽ പണം വെറുതെ കിടന്നാൽ കാലക്രമേണ അതിന്റെ വാങ്ങൽ ശേഷി കുറയും. ഓഹരികളിലും ബോണ്ടുകളിലും നിക്ഷേപിക്കുന്നതിലൂടെ പണപ്പെരുപ്പത്തെ മറികടന്ന് സമ്പത്ത് വർധിപ്പിക്കാൻ സാധിക്കും.
തുടക്കക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
റിസ്ക് ടോളറൻസ്: ഓഹരികളിലെ വിലയിടിവ് കണ്ട് ഭയന്ന് വിപണിയിൽ നിന്ന് പിന്മാറരുത്. നിങ്ങളുടെ റിസ്ക് എടുക്കാനുള്ള ശേഷി മനസിലാക്കി നിക്ഷേപിക്കുക.
സാമ്പത്തിക ലക്ഷ്യങ്ങൾ: ഹ്രസ്വകാല, ദീർഘകാല ലക്ഷ്യങ്ങൾ മുൻകൂട്ടി നിശ്ചയിക്കുക.
സജീവമോ നിഷ്ക്രിയമോ?: മ്യൂച്വൽ ഫണ്ടുകൾ/ഇ.ടി.എഫുകൾ വഴി ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്ന 'പാസ്സീവ്' നിക്ഷേപകർക്ക് കാലക്രമേണ മികച്ച നേട്ടം ലഭിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
സ്വയം അല്ലെങ്കിൽ സഹായത്തോടെ: നിങ്ങൾക്ക് സ്വയം കൈകാര്യം ചെയ്യാം, അതല്ലെങ്കിൽ ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായം തേടാം.
നികുതി: നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭത്തിന് നികുതി ബാധകമായിരിക്കും. നികുതി ആനുകൂല്യമുള്ള റിട്ടയർമെന്റ് അക്കൗണ്ടുകൾ വഴി ഇതിനെ മറികടക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

