30 ദിവസത്തെ ശമ്പളം ജീവനക്കാർക്ക് ബോണസായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: 30 ദിവസത്തെ ശമ്പളം ജീവനക്കാർക്ക് ബോണസായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഗ്രൂപ്പ് സി, ഗസറ്റഡല്ലാത്ത ഗ്രൂപ്പ് ബി ജീവനക്കാർ എന്നിവർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. 30 ദിവസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് ബോണസായി നൽകുക. ഇത് 6,908 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.
2025 മാർച്ച് 31ന് സർവീസിലുള്ളവർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ആറ് മാസമെങ്കിലും തുടർച്ചയായി ജോലി ചെയ്തവർക്ക് മാത്രമാവും ബോണസിന്റെ ആനുകൂല്യം ലഭിക്കുക. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിക്കിയത്.
മാർച്ച് 31ന് മുമ്പ് രാജിവെക്കുകയോ വിരമിക്കുകയോ മരിച്ച് പോവുകയോ ചെയ്തവർക്കും ബോണസിന്റെ ആനുകൂല്യം ലഭിക്കും. ഇവർ ആറ് മാസമെങ്കിലും ജോലി ചെയ്തിരിക്കണമെന്ന വ്യവസ്ഥയുണ്ട്. ഡെപ്യൂട്ടേഷനിലുള്ള ജോലി ചെയ്യുന്നവർക്ക് നിലവിൽ ഏത് സ്ഥാപനത്തിലാണോ ജോലി നോക്കുന്നത് അവിടത്തെ ശമ്പളത്തിനനുസരിച്ചാവും ബോണസ് ലഭിക്കുക.
ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്ക് ബോണസിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ ജീവനക്കാർക്കൊപ്പം വിവിധസേനകളിലെ അംഗങ്ങൾക്കും ബോണസിന്റെ ആനുകൂല്യം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

