ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
text_fieldsന്യൂഡൽഹി: ക്രെഡിറ്റ് കാർഡ് തട്ടിപ്പിൽ പരാതിക്കാരന് അനുകൂല വിധിയുമായി ഡൽഹി ഹൈകോടതി. ആർ.ബി.ഐയുമായിട്ടും ബാങ്കുമായിട്ടുമായിരുന്നു സർവാർ റാസയുടെ പോരാട്ടം. തന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫ്ലിപ്കാർട്ട്, പേടിഎം വെബ്സൈറ്റുകൾ വഴി താനറിയാതെ 76,777 രൂപയടെ ഇടപാട് നടത്തിയെന്നായിരുന്നു റാസയുടെ പരാതി. റിസർവ് ബാങ്ക് ഓംബുഡ്സ്മാനാണ് പരാതി നൽകിയത്.
രണ്ട് തവണ റാസ ഇത്തരത്തിൽ പരാതി നൽകിയിരുന്നു. ആദ്യത്തെ തവണ അഭിഭാഷകൻ മുഖേനെയാണ് പരാതി നൽകിയെന്ന് ആരോപിച്ച് ആർ.ബി.ഐ ഇത് തള്ളി. രണ്ടാം തവണ ആദ്യം ബാങ്കിനെ സമീപിക്കുന്നതിന് പകരം റാസ ആർ.ബി.ഐയിൽ പരാതി സമർപ്പിച്ചുവെന്ന് ആരോപിച്ച് പരാതി തള്ളുകയായിരുന്നു. തുടർന്ന് റാസ ഹൈകോടതിയിൽ ഹരജി നൽകുകയായിരുന്നു.
2021ലെ ഓംബുഡ്സ്മാൻ പദ്ധതി ഏറ്റവും കാര്യക്ഷമമായ പദ്ധതിയാണ്. അവിടെ വരുന്ന പരാതികൾ നിസാരകാരണങ്ങൾക്ക് തള്ളുന്നത് ഇത് ഒട്ടും ശരിയായ നടപടിയെല്ലെന്നും മനുഷത്വരഹിതമാണെന്നും ഹൈകോടതി നിരീക്ഷിച്ചു. ഒടുവിൽ ദീർഘകാലനീണ്ട പോരാട്ടത്തിനൊടുവിൽ ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.
ഉപഭോക്താവിന് ക്രെഡിറ്റ് കാർഡ് നൽകിയ ബാങ്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഇതിന് പുറമേ ഇയാളുടെ ക്രെഡിറ്റ് കാർഡിൽ നിന്ന് നഷ്ടപ്പെട്ട തുക തിരികെ നൽകാനും തിരിച്ചടവ് മുടങ്ങിയത് മൂലം സിബിൽ സ്കോറിലുണ്ടായ ഇടിവ് പുനഃസ്ഥാപിക്കാനും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

