Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

8ാം ശമ്പള കമ്മീഷൻ കുടിശ്ശിക കണക്കുകൂട്ടൽ: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 2026 ജനുവരി 1 മുതൽ പുതുക്കിയ ശമ്പളം ലഭിക്കുമോ?

text_fields
bookmark_border
8ാം ശമ്പള കമ്മീഷൻ കുടിശ്ശിക കണക്കുകൂട്ടൽ: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 2026 ജനുവരി 1 മുതൽ പുതുക്കിയ ശമ്പളം ലഭിക്കുമോ?
cancel

ന്യൂഡൽഹി: 8ാം ശമ്പള കമ്മീഷന്‍റെ 18 മാസത്തെ പ്രവർത്തന കാലാവധി കണക്കിലെടുക്കുമ്പോൾ കമ്മീഷന്‍റെ ശുപാർശകൾ സമർപ്പിക്കാൻ 2027 പകുതിയോടെ മാത്രമേ സാധിക്കൂ. ഇത് കേന്ദ്ര സർക്കാർ ജീവനക്കാരിൽ ഒരു പ്രധാന ചോദ്യം ഉയർത്തുന്നു. പുതുക്കിയ ശമ്പളം നടപ്പിലാക്കുമ്പോൾ 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയുള്ള കുടിശ്ശിക ലഭിക്കുമോ? 7ാം ശമ്പള കമ്മീഷൻ ഇതിലേക്ക് ചില സൂചനകൾ നൽകുന്നുണ്ട്.

2014 ഫെബ്രുവരിയിലാണ് 7ാം ശമ്പള കമ്മീഷൻ രൂപീകരിച്ചതെങ്കിലും അതിന്‍റെ ശുപാർശകൾ 2016 ജനുവരി 1 മുതലാണ് പ്രാബല്യത്തിൽ വന്നത്. ശുപാർശകൾ നടപ്പിലാക്കുന്നതു വരെയുള്ള കാലയളവിലെ കുടിശ്ശിക ജീവനക്കാർക്ക് ലഭിച്ചിരുന്നു.

ഓൾ ഇന്ത്യ എൻ.പി.എസ് എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്‍റ് മൻജീത് സിങ് പട്ടേലിന്‍റെ അഭിപ്രായത്തിൽ, പുതിയ പേ മാട്രിക്സ് പ്രകാരമുള്ള പുതുക്കിയ അടിസ്ഥാന ശമ്പളത്തിൽ നിന്ന് നിലവിൽ നൽകിയ ശമ്പളം കുറച്ചാണ് 7ാം ശമ്പള കമ്മീഷൻ കാലയളവിൽ കുടിശ്ശിക കണക്കാക്കിയിരുന്നത്. എന്നാൽ ഈ കണക്കുകൂട്ടലിൽ വീട്ടുവാടക ബത്ത കുടിശ്ശിക ഉൾപ്പെടുത്തിയിരുന്നില്ല.

ഒരു ജീവനക്കാരന്‍റെ അടിസ്ഥാന ശമ്പളം 18,000 രൂപയും ക്ഷാമബത്ത 125 ശതമാനവുമാണെങ്കിൽ, ആകെ അടിസ്ഥാന ശമ്പളവും ഡി.എയും ചേർത്ത് പ്രതിമാസം 40,500 രൂപയാകും. 2.57 എന്ന ഫിറ്റ്‌മെന്‍റ് ഫാക്ടർ പ്രയോഗിച്ച ശേഷം പുതുക്കിയ അടിസ്ഥാന ശമ്പളം 46,260 രൂപയായി മാറും. ഇതിൽ ഡി.എ ലയിപ്പിക്കുകയും പുതിയ ഡി.എ പൂജ്യം ശതമാനത്തിൽ നിന്ന് ആരംഭിക്കുകയും ചെയ്യും. അതിനാൽ പുതുക്കിയ ആകെ ശമ്പളം 46,260 രൂപയായിരിക്കും. ഇതുവഴി പ്രതിമാസം 5,760 രൂപ കുടിശ്ശികയായി ലഭിക്കും. (പുതുക്കിയ ശമ്പളം – ഇതിനകം നൽകിയ ശമ്പളം). 12 മാസത്തെ കാലയളവിലേക്ക് പുതുക്കിയ ശമ്പളം ബാധകമാകുമ്പോൾ, മറ്റ് ബത്തകളും ക്രമീകരണങ്ങളും കണക്കിലെടുക്കുന്നതിന് മുമ്പ് ജീവനക്കാരന് 69,120 രൂപ കുടിശ്ശികയായി ലഭിക്കാൻ അർഹതയുണ്ടായിരുന്നു.

5ാം ശമ്പള കമ്മീഷനിൽ കമ്മീഷന്‍റെ ശുപാർശകൾ നടപ്പിലാക്കാൻ ജീവനക്കാർക്ക് 19 മാസവും, 6ാം ശമ്പള കമ്മീഷനിൽ 32 മാസവും കാത്തിരിക്കേണ്ടി വന്നതായി സർക്കാറിന്‍റെ സ്വന്തം രേഖകൾ വ്യക്തമാക്കുന്നു. അതേസമയം, 7ാം കമ്മീഷൻ നിർദ്ദിഷ്ട തീയതി കഴിഞ്ഞ് 6 മാസത്തിനുള്ളിൽ നടപ്പിലാക്കിയിരുന്നു.

8ാം ശമ്പള കമ്മീഷൻ കുടിശ്ശിക 2026 ജനുവരി 1 മുതൽ കണക്കാക്കുമോ?

8ാം ശമ്പള കമ്മീഷന്‍റെ പ്രവർത്തന വ്യവസ്ഥകൾക്ക് കേന്ദ്രം അംഗീകാരം നൽകിയപ്പോൾ സാധാരണയായി പത്ത് വർഷത്തെ ഇടവേളയിലാണ് ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കാറുള്ളതെന്ന് എടുത്തുപറഞ്ഞിരുന്നു. ഈ രീതി പിന്തുടരുകയാണെങ്കിൽ, 8ാം കേന്ദ്ര ശമ്പള കമ്മീഷൻ ശുപാർശകൾ സാധാരണയായി 2026 ജനുവരി 1 മുതൽ പ്രതീക്ഷിക്കാമെന്ന് 2025 ഒക്ടോബർ 28ന് പുറപ്പെടുവിച്ച പി.ഐ.ബി വാർത്താക്കുറിപ്പിൽ പ്രസ്താവിച്ചിരുന്നു.

ഗവൺമെന്‍റ് 2026 ജനുവരി 1 മുതൽ പുതുക്കിയ ശമ്പളം പ്രാബല്യത്തിൽ വരുത്തുകയാണെങ്കിൽ, ഓരോ മാസവും നൽകിയ ശമ്പളവും പുതുക്കിയ തുകയും തമ്മിൽ താരതമ്യം ചെയ്തായിരിക്കും കുടിശ്ശിക കണക്കാക്കുകയെന്ന് ചില വിദഗ്ദരുടെ അഭിപ്രായം. എന്നാൽ അന്തിമ അരിയർ തുക, 8ാം ശമ്പള കമ്മീഷൻ ക്ഷാമബത്തയെയും മറ്റ് ബത്തകളെയും എങ്ങനെ പരിഗണിക്കുന്നു എന്നതിനെയും പുതിയ പേ മാട്രിക്സ് എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും. കമ്മീഷന്റെ ശുപാർശകൾ ഏകദേശം 50 ലക്ഷത്തോളം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാരെയും 69 ലക്ഷത്തോളം വരുന്ന പെൻഷൻകാരെയും ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 8th Pay Commission Arrears Calculation
Next Story