Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

8ാം ശമ്പള കമ്മീഷൻ: പരിഷ്കരിച്ച ശമ്പളവും പെൻഷനും എന്നുമുതൽ?

text_fields
bookmark_border
8ാം ശമ്പള കമ്മീഷൻ: പരിഷ്കരിച്ച ശമ്പളവും പെൻഷനും എന്നുമുതൽ?
cancel

പരിഷ്കരിച്ച ശമ്പളം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ നിർണയിക്കാൻ സഹായിക്കുന്ന 8ാം ശമ്പള കമ്മീഷന്‍റെ അന്തിമ റിപ്പോർട്ടിനായി കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും കാത്തിരിക്കുകയാണ്. വരും മാസങ്ങളിൽ റിപ്പോർട്ട് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ പുതിയ ശമ്പള ഘടന എന്നുമുതൽ പ്രാബല്യത്തിൽ വരും എന്നത് കമ്മീഷൻ എന്ന റിപ്പോർട്ട് സമർപ്പിക്കും എന്നതിനെയും, സർക്കാറുകൾ എത്ര വേഗത്തിൽ ഇതിന്‍റെ ശുപാർശകൾ അംഗീകരിച്ച് നടപ്പിലാക്കും എന്നതിനെയും ആശ്രയിച്ചിരിക്കുന്നു.

ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ മൂന്നംഗ താത്കാലിക സമിതിയാണ് 8ാം ശമ്പള കമ്മീഷൻ. 2025 നവംബർ 3നാണ് ഇത് രൂപീകരിച്ചത്. 18 മാസത്തിനകം ശുപാർശകൾ സമർപ്പിക്കേണ്ട ഈ സമിതിയുടെ അന്തിമ റിപ്പോർട്ടിന്‍റെ പ്രതീക്ഷിക്കുന്ന തീയതി 2027 മേയ് മാസമാണ്. എന്നാൽ റിപ്പോർട്ട് സമർപ്പിച്ചു എന്നതിനർഥം പരിഷ്കരിച്ച ശമ്പളം ഉടൻ തന്നെ ബാങ്ക് അക്കൗണ്ടുകളിൽ എത്തും എന്നല്ല.

2025 നവംബറിൽ രൂപീകരിച്ചത് മുതൽ 18 മാസത്തെ സമയമാണ് റിപ്പോർട്ട് സമർപ്പിക്കാൻ 8ാം ശമ്പള കമ്മീഷന് നൽകിയിരിക്കുന്നത്. ഇതുപ്രകാരം 2027 മേയ് മാസമാണ് റിപ്പോർട്ട് പ്രതീക്ഷിക്കുന്ന പ്രധാന തീയതി. നിർദ്ദിഷ്ട വിഷയങ്ങളിൽ ഇടക്കാല റിപ്പോർട്ടുകൾ സമർപ്പിക്കാനുള്ള സ്വാതന്ത്ര്യവും കമ്മീഷനുണ്ട്. പാനൽ ഇടക്കാല റിപ്പോർട്ടുകൾ സമർപ്പിക്കുകയാണെങ്കിൽ അന്തിമ റിപ്പോർട്ടിന് മുമ്പ് തന്നെ ജീവനക്കാർക്കും പെൻഷൻകാർക്കും ചില ശുപാർശകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചേക്കാം. എന്നാൽ ഇടക്കാല റിപ്പോർട്ട് വന്നതുകൊണ്ട് ശമ്പളമോ പെൻഷനോ ഉടൻ പരിഷ്കരിക്കപ്പെടണമെന്നില്ല. അന്തിമ തീരുമാനം കേന്ദ്ര സർക്കാറിൽ നിക്ഷിപ്തമാണ്.

പരിഷ്കരിച്ച ശമ്പളവും പെൻഷനും എന്ന് നടപ്പിലാക്കും?

റിപ്പോർട്ട് സമർപ്പിക്കൽ ഒരു ഘട്ടം മാത്രമാണ്. ശുപാർശകൾ പരിശോധിച്ച്, സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഏതൊക്കെ അംഗീകരിക്കണം, നിരസിക്കണം അല്ലെങ്കിൽ ഭേദഗതി ചെയ്യണം എന്ന് തീരുമാനിക്കുകയും, ആവശ്യമായ സാമ്പത്തിക വകയിരുത്തലുകൾ നടത്തുകയും ചെയ്ത ശേഷമേ പുതിയ ശമ്പള ഘടന നടപ്പിലാക്കുകയുള്ളൂ. അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷമേ ഇത് നടപ്പിലാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂ എന്ന് സർക്കാർ പാർലമെന്റിനെയും അറിയിച്ചിട്ടുണ്ട്. അതിനാൽ 2027 മേയ് എന്നത് റിപ്പോർട്ടിനുള്ള ഒരു ഏകദേശ സമയപരിധി മാത്രമാണ്, ശമ്പള വർദ്ധനവ് നിലവിൽ വരുന്ന ഉറപ്പായ തീയതിയല്ല.

സാധാരണയുള്ള 10 വർഷത്തെ ശമ്പള കമ്മീഷൻ ചക്രം അനുസരിച്ച്, പുതിയ ശമ്പള ഘടന താത്കാലികമായി 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും ജീവനക്കാർക്ക് പരിഷ്കരിച്ച ശമ്പളവും കുടിശ്ശികയും എന്ന് ലഭിച്ചു തുടങ്ങുമെന്ന കാര്യത്തിൽ ഉറപ്പായിട്ടില്ല. കമ്മീഷൻ കൂടുതൽ സമയം ചോദിച്ചില്ലെങ്കിൽ നിലവിൽ 2027 മേയ് തന്നെയാണ് പ്രധാന സമയപരിധിയായി കണക്കാക്കുന്നത്. പുതുക്കിയ ശമ്പളവും പെൻഷനും എന്ന് ലഭിക്കുമെന്നറിയാൻ കമ്മീഷന്‍റെ ശുപാർശകൾക്കും സർക്കാറിന്‍റെ തീരുമാനത്തിനുമായി ജീവനക്കാരും പെൻഷൻകാരും കാത്തിരിക്കേണ്ടി വരും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 8th pay commission
Next Story