Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

8ാം ശമ്പള കമ്മീഷന് മുമ്പ് അവസാന ഡി.എ പരിഷ്കരണം? ജനുവരിയിൽ 67 ശതമാനത്തിലേക്ക് ഉയർന്നേക്കാം

text_fields
bookmark_border
8ാം ശമ്പള കമ്മീഷന് മുമ്പ് അവസാന ഡി.എ പരിഷ്കരണം? ജനുവരിയിൽ 67 ശതമാനത്തിലേക്ക് ഉയർന്നേക്കാം
cancel

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയും ക്ഷാമ ആശ്വാസവും പരിഷ്കരിച്ച് കൊണ്ടുള്ള ഏറ്റവും പുതിയ പ്രഖ്യാപനം ഒക്ടോബർ 28നാണ് ഉണ്ടായത് (2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ). നിലവിലുണ്ടായിരുന്ന 60 ശതമാനത്തിൽ നിന്ന് 3% വർധിപ്പിച്ച് ഡി.എ 63 ശതമാനമാക്കുകയായിരുന്നു.

ഇനി വരാനിരിക്കുന്ന ഘട്ടത്തിൽ, 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 63 ശതമാനത്തിൽ നിന്ന് 67 ശതമാനമായി ഉയരാൻ സാധ്യതയുണ്ട്. നിലവിലെ 7ാം ശമ്പള കമ്മീഷൻ ഫോർമുല, പണപ്പെരുപ്പ നിരക്കുകൾ, മുംബൈയിൽ അവസാനിച്ച 8ാം ശമ്പള കമ്മീഷൻ പാനലിന്‍റെ യോഗം എന്നിവ അടിസ്ഥാനമാക്കി പരിശോധിക്കുമ്പോൾ, 8ാം ശമ്പള കമ്മീഷന്‍റെ ശിപാർശകൾ നടപ്പിലാക്കി പുതിയ ശമ്പളഘടന വരുന്നതിന് മുമ്പുള്ള അവസാന ഡി.എ പരിഷ്കരണമായിരിക്കും ഇത്.

ഈ പ്രവചനം ഓൾ ഇന്ത്യ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് ഫോർ ഇൻഡസ്ട്രിയൽ വർക്കേഴ്സ് നിരക്കുകളെ ആശ്രയിച്ചായിരിക്കും ഇരിക്കുന്നത്. നിലവിലെ 63% ഡി.എ വർധനവ് 2025 ജൂലൈ മുതൽ 2026 ജൂൺ വരെയുള്ള സൂചിക അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ, 2027 ജനുവരിയിലെ ഗഡു 2026 ജനുവരി മുതൽ ഡിസംബർ വരെയുള്ള ശരാശരി സൂചികയെ അടിസ്ഥാനമാക്കിയായിരിക്കും കണക്കാക്കുക.

2027 ജനുവരിയിൽ ഡി.എ എങ്ങനെ 67 ശതമാനത്തിലെത്താം?

ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ AICPI-IW സൂചിക സെപ്റ്റംബറിലെ 155.5 എന്ന നിലവാരത്തിൽ തന്നെ തുടരുകയാണെങ്കിൽ, 12 മാസത്തെ ശരാശരി 152.36 ആയിരിക്കും (2026 സെപ്റ്റംബറിലെ കണക്കുകൾ 2026 ഒക്ടോബർ 30നാണ് പുറത്തുവിട്ടത്).

7ാം ശമ്പള കമ്മീഷന് കീഴിലെ അവസാന ഡി.എ വർധനവാകുമോ ഇത്?

8ാം ശമ്പള കമ്മീഷന്‍റെ തീരുമാനങ്ങളെയും പാനലിന്‍റെ തുടർന്നുള്ള യോഗങ്ങളെയും അന്തിമ റിപ്പോർട്ടിനെയും ആശ്രയിച്ച് ഇതിന് സാധ്യതയുണ്ട്. 2025 നവംബറിലാണ് 8ാം ശമ്പള കമ്മീഷൻ വിജ്ഞാപനം ചെയ്തത്. 18 മാസത്തെ കാലാവധിയുള്ളതിനാൽ കമ്മീഷന്‍റെ റിപ്പോർട്ട് സമർപ്പിക്കേണ്ട താൽക്കാലിക സമയം 2027 മേയ് മാസത്തോടടുത്താണ്. ശിപാർശകൾ 2027 മേയ്-ജൂൺ മാസങ്ങളിൽ പ്രതീക്ഷിക്കാം. അതിനാൽ, പുതിയ ശമ്പള ഘടനയിലേക്ക് മാറുന്നതിന് മുമ്പ് 7ാം ശമ്പള കമ്മീഷന് കീഴിൽ ലഭിക്കുന്ന അവസാന ഡി.എ പരിഷ്കരണമായി 2027 ജനുവരിയിലേത് മാറിയേക്കാം.

ഡി.എ കണക്കാക്കുന്നതിനെക്കുറിച്ച് പ്രമുഖ ജീവനക്കാരുടെ സംഘടനകളും സർവിസ് യൂനിയനുകളും ചില ആവശ്യങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസ് റൗണ്ട് ഓഫ് ചെയ്യാതെയുള്ള പോയിന്റ്-ടു-പോയിന്റ് ഡി.എ ആവശ്യപ്പെടുകയും, ഡി.എ/ഡി.ആർ 25% കടക്കുമ്പോഴെല്ലാം അത് അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഭാരത് പെൻഷനേഴ്സ് സമാജ് 3 മാസത്തെ ശരാശരി അടിസ്ഥാനമാക്കി ത്രൈമാസ ഡി.എ/ഡി.ആർ പരിഷ്കരണമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

8ാം ശമ്പള കമ്മീഷന്‍റെ ശിപാർശകൾ ഔദ്യോഗികമായി സമർപ്പിക്കുകയും അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്താൽ, നിലവിലുള്ള ഡി.എ പുതിയ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുകയും ഡി.എ പൂജ്യത്തിൽ (0%) നിന്ന് വീണ്ടും ആരംഭിക്കുകയും ചെയ്തേക്കാം. അതുകൊണ്ടാണ് 67% എന്നത് 7ാം ശമ്പള കമ്മീഷന് കീഴിലെ അവസാന ഡി.എ നിരക്കായേക്കാം എന്ന് പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വരാനിരിക്കുന്ന യഥാർഥ പണപ്പെരുപ്പ നിരക്കുകളും 8ാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതിനുള്ള സർക്കാറിന്റെ സമയക്രമവുമാകും പുതിയ ശമ്പള പരിഷ്കരണത്തിന് മുമ്പ് ജീവനക്കാർക്ക് ഇനി ഒരു ഡി.എ വർധനവ് കൂടി ലഭിക്കുമോ എന്ന് തീരുമാനിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 7th pay commission final DA hike
Next Story