പ്രതിമാസ തിരിച്ചടവുകൾ വരുമാനത്തിന്‍റെ എത്ര ശതമാനം വരെയാകാം? അറിയാം ഈ സാമ്പത്തിക റൂളിനെ കുറിച്ച്
text_fieldsപ്രതിമാസ തിരിച്ചടവുകൾ (ഇ.എം.ഐ) മൊത്തം വരുമാനത്തിന്‍റെ 40 ശതമാനത്തിൽ കൂടരുത് എന്നാണ് '40 ശതമാനം നിയമം' പറയുന്നത്. ഉദാഹരണത്തിന്, നിങ്ങൾക്ക് മാസം 1 ലക്ഷം രൂപ വരുമാനമുണ്ടെങ്കിൽ ഇ.എം.ഐ തുക 40,000 രൂപയിൽ താഴെയായി നിലനിർത്തുന്നതാണ് സാമ്പത്തിക ഭദ്രതക്ക് നല്ലത്. തിരിച്ചടവുകൾ കഴിഞ്ഞ് ജീവിതച്ചെലവുകൾക്കും, അടിയന്തര ആവശ്യങ്ങൾക്കും, സമ്പാദ്യങ്ങൾക്കും പണം ബാക്കിയുണ്ടെന്ന് ഉറപ്പാക്കാൻ ഈ നിയമം സഹായിക്കും.
40 റൂൾ പ്രസക്തമാകുന്നതെപ്പോൾ?
സാമ്പത്തിക ഭാരം: പലപ്പോഴും ആളുകൾ ഒന്നിലധികം ചെറിയ വായ്പകൾ ഒരുമിച്ച് എടുക്കുന്നതിനാൽ, വരുമാനത്തിന്‍റെ വലിയൊരു ഭാഗം ഇ.എം.ഐയിലേക്ക് പോകുന്നു. ഇത് ജീവിതച്ചെലവുകൾ വർധിക്കുമ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും.
ആസൂത്രണം: പണ്ട് വലിയൊരു വായ്പയെടുത്ത് അതിനനുസരിച്ചാണ് പ്ലാൻ ചെയ്തിരുന്നെങ്കിൽ, ഇന്ന് ഒന്നിലധികം ചെറിയ വായ്പകൾ (BNPL, ക്രെഡിറ്റ് കാർഡ്) എടുത്ത് ആസൂത്രണമില്ലാതെയാണ് കൈകാര്യം ചെയ്യുന്നത്.
സുരക്ഷിതത്വം: ഏറ്റവും സുരക്ഷിതമായ തിരിച്ചടവ് തുക വരുമാനത്തിന്‍റെ 30–35 ശതമാനം ആണെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. ഇത് അപ്രതീക്ഷിത ചെലവുകളെ അതിജീവിക്കാൻ സഹായിക്കും.
പ്രധാന നിർദേശങ്ങൾ:
നിയമം ലംഘിക്കരുത്: എല്ലാ മാസവും 40 ശതമാനത്തിന് മുകളിൽ ഇ.എം.ഐ പോകുന്നത് സാമ്പത്തിക അസ്ഥിരത ഉണ്ടാക്കും.
മുൻകരുതൽ: പുതിയ വായ്പകൾ എടുക്കുമ്പോൾ നിലവിലുള്ള എല്ലാ തിരിച്ചടവുകളും കൂട്ടി മൊത്തം ഇ.എം.ഐ തുക വരുമാനത്തിന്‍റെ 40 ശതമാനത്തിൽ താഴെയാണെന്ന് ഉറപ്പുവരുത്തുക.
സമ്പാദ്യം: സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നത് എത്ര കടം വാങ്ങാം എന്നതിലല്ല, മറിച്ച് തിരിച്ചടക്കാനുള്ള ശേഷിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

