Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്‍.പി.എസില്‍ പണമടക്കാം, ഓണ്‍ലൈനായി

text_fields
bookmark_border
എന്‍.പി.എസില്‍ പണമടക്കാം, ഓണ്‍ലൈനായി
cancel
മുംബൈ: സര്‍ക്കാറിന്‍െറ നാഷനല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ (എന്‍.പി.എസില്‍) പണമടക്കലും ഓണ്‍ലൈനായി ആവാം. ഇ -എന്‍.പി.എസു വഴി ടയര്‍1, ടയര്‍ 2 അക്കൗണ്ടുകളുള്ളവര്‍ക്ക് പണമടക്കാനുള്ള സംവിധാനമാണ് എന്‍.പി.എസ് ഒരുക്കിയിരിക്കുന്നത്. ഇ.എന്‍.പി.എസ് വെബ്സൈറ്റില്‍ പ്രവേശിച്ച് കോണ്‍ട്രിബ്യൂഷന്‍ ടാബില്‍ ക്ളിക്കുചെയ്യുകയാണ് ഇതിനു ചെയ്യേണ്ടത്.  ലഭ്യമാവുന്ന ലിങ്കില്‍ പെര്‍മനന്‍റ് റിട്ടയര്‍മെന്‍റ് അക്കൗണ്ട് നമ്പറും (പ്രാണ്‍) ജനനത്തീയതിയും നല്‍കണം. പ്രാണ്‍ സ്ഥിരീകരിച്ചാല്‍ ഒറ്റത്തവണ പാസ്വേര്‍ഡ് രജിസ്റ്റേര്‍ഡ് മൊബൈല്‍ ഫോണിലേക്ക് അയക്കും. ഈ പാസ്വേര്‍ഡ് നല്‍കിയാല്‍ ഓണ്‍ലൈനായി പണമടക്കുന്നതിനുള്ള പേജ് ലഭ്യമാവും.  ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചോ ഇന്‍റര്‍നെറ്റ് ബാങ്കിങ് ഓപ്ഷന്‍ ഉപയോഗിച്ചോ പണമടക്കാം. അടക്കുന്ന തുകയുടെ 0.05 ശതമാനം തുക സര്‍വിസ് ചാര്‍ജായി ഈടാക്കും. ആധാര്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കില്‍ ഭാവിയില്‍ ഇത്തരം ചാര്‍ജുകള്‍ ഈടാക്കില്ല. എന്‍.പി.എസ് ലൈറ്റ്, അടല്‍ പെന്‍ഷന്‍ യോജന വരിക്കാര്‍ക്ക് ഇ എന്‍.പി.എസുവഴി പണമടക്കാനുള്ള സൗകര്യം തല്‍ക്കാലം ലഭ്യമാവില്ല. 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story