Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightസൂപ്പർ മാർക്കറ്റ്...

സൂപ്പർ മാർക്കറ്റ് സംരംഭങ്ങൾ വിജയിപ്പിച്ചെടുക്കാം; അത്യാധുനിക ഉപകരണങ്ങളുമായി പാരമൗണ്ട്

text_fields
bookmark_border
സൂപ്പർ മാർക്കറ്റ് സംരംഭങ്ങൾ വിജയിപ്പിച്ചെടുക്കാം; അത്യാധുനിക ഉപകരണങ്ങളുമായി പാരമൗണ്ട്
cancel
Listen to this Article

മസ്‌കത്ത്: സൂപ്പർ മാർക്കറ്റുകളിലേക്ക് ആവശ്യമായ അത്യാധുനിക ഉപകരണങ്ങളുടെ ശ്രേണിയുമായി ജിസിസിയിലെ പ്രമുഖ കിച്ചൺ, ബേക്കറി ഉപകരണങ്ങളുടെ വിതരണക്കാരായ പാരമൗണ്ട്. മറ്റു സൂപ്പർ മാർക്കറ്റുകളിൽനിന്നും വ്യത്യസ്തമായി പുതുമ നിലനിർത്തുന്ന ഉപകരണങ്ങൾ ഉപഭോക്താവിന് ലഭ്യമാക്കുകയെന്നതാണ് പാരമൗിണ്ടിന്‍റെ ലക്ഷ്യം. ശരിയായ ഉപകരണൾ ലഭ്യമാക്കി സൂപ്പർ മാർക്കറ്റുകൾ ആധുനികവത്കരിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പാണ് പാരമൗണ്ട് നടത്തുന്നത്. വിശ്വസനീയവും ഗുണമേന്മയുമുള്ള ഉപകരണങ്ങൾ ലഭ്യമാക്കുന്നത് വഴി സൂപ്പർ മാർക്കറ്റ് സംരംഭങ്ങൾ വിജയിപ്പിച്ചെടുക്കാനാവുമെന്ന് അധികൃതർ പറഞ്ഞു. കുറഞ്ഞ ഊർജം ആവശ്യമുള്ള റിഫ്രിജറേഷൻ മുതൽ സ്‌റ്റൈലിഷ് ഡിസ്‌പ്ലേകൾ വരെയുള്ള സൂപ്പർ മാർക്കറ്റ് ഉപകരണങ്ങളും സൗകര്യങ്ങളുമാണ് പാരമൗണ്ട് പരിചയപ്പെടുത്തുന്നത്. കൂടുതൽ വിവരങ്ങൾക്കായി 9718005525 (Global), +973 3567 1188, +974 3042 0011, +968 9898 9538, +91 81130 4220 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കൊമേഴ്ഷ്യൽ കിച്ചൺ , ബേക്കറി , ലോൻട്രി, സൂപ്പർ മാർക്കറ്റ്, ചില്ലർ ഉപകരണങ്ങൾ എന്നിവയുടെ വിശാലമായ സ്റ്റോക്കും, ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്യാവുന്ന സ്റ്റീൽ ഫർണിച്ചറുകളും പാരമൗണ്ടിൽ ലഭ്യമാണ്. വിൽപ്പനക്ക് ശേഷവും ഉപഭോക്താവിന് ആവശ്യമായ സേവനം ഉറപ്പുവരുത്തുക പാരമൗണ്ടിന്‍റെ മുൻഗണനയിലുള്ളതാണ്. സേവനത്തിലെ കൃത്യതയും വിശ്വാസ്യതയും മികവും നിലനിർത്തി ഉപോഭോക്തൃ സംതൃപ്തി ഉയർത്താൻ ആവശ്യമായ പദ്ധതികൾ നടപ്പിലാക്കുന്നുമുണ്ട്. ഫാക്ടറി പരിശീലനം ലഭിച്ച സർട്ടിഫൈഡ് ടെക്നീഷ്യന്മാർ, ഉടനടിയുള്ള റിപ്പയർ സേവനങ്ങൾ എന്നിവ പ്രത്യേകതകളാണ്. ഉപകരണങ്ങൾ ദീർഘകാലത്തേക്ക് നിലനിർത്തുന്നതിന് ആവശ്യമായ വിദഗ്ധ പരിചരണവും ഉറപ്പുവരുത്തുന്നുണ്ട്. ഉപഭോക്താവിന്‍റെ പരാതികൾക്ക് ദ്രുത ഗതിയിലുള്ള പരിഹാരമുണ്ടാകുമെന്നും അധികൃതർ വിശദമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatParamount Group
News Summary - Paramount with state-of-the-art equipment to make supermarket ventures successful
Next Story