ഓണം കഴിഞ്ഞും നിക്ഷാനിൽ ഓഫർ മൂഡ്
text_fieldsകണ്ണൂർ നിക്ഷാനിലെ തിരക്ക്
കണ്ണൂർ: ഓണം കഴിഞ്ഞിട്ടും നിക്ഷാനിൽ ഓഫർ പെരുമഴ. ഓഫറുകളിൽ നിക്ഷാൻ ഏറെ മുന്നിലായതിനാൽ വൻ തിരക്കായിരുന്നു ഓണക്കാലത്ത് നിക്ഷാൻ ഷോറൂമുകളിൽ. ഓണത്തിരക്കിനിടെ ആഗ്രഹിച്ച ഗൃഹോപകരണങ്ങളും ഗാഡ്ജറ്റുകളും വാങ്ങാൻ കഴിയാത്തവർക്ക് ഓണം ഓഫറുകളോടെ അവ സ്വന്തമാക്കാനുള്ള സുവർണാവസരമുണ്ടെന്ന് നിക്ഷാൻ ഇലക്ട്രോണിക്സിന്റെ അമരക്കാരൻ എം.എം.വി. മൊയ്തു പറയുന്നു. ഗൃഹോപകരണങ്ങൾക്കും ഗാഡ്ജറ്റുകൾക്കും 75ശതമാനം വരെ വിലക്കുറവാണ് ഒരുക്കിയത്.
സമ്മാനങ്ങളുടെ മഹാമേള
പർച്ചേസ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും വമ്പൻ ഓഫറുകൾക്കൊപ്പം ഉറപ്പായ സമ്മാനങ്ങളും വിഭാവനം ചെയ്താണ് നിക്ഷാൻ ‘ഓണക്കോടീശ്വരൻ’ സെയിൽ ആവിഷ്കരിച്ചത്. ലക്കിഡ്രോയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉപഭോക്താവിന് ബംപർ സമ്മാനമായി മഹീന്ദ്ര ബി ഇ 6 കാർ നൽകും. രണ്ട് ഹാർലി ഡേവിഡ്സൺ 440 X ബൈക്കുകൾ, നാല് ഏഥർ റിസ്റ്റ ഇലക്ട്രിക് സ്കൂട്ടറുകൾ തുടങ്ങിയ സമ്മാനങ്ങളുടെ നീണ്ടനിരയുമുണ്ട്. കമ്പനികൾ നൽകുന്ന കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങൾക്കും ഓഫറുകൾക്കും പുറമെയാണിത്. നറുക്കെടുപ്പ് സെപ്റ്റംബർ അവസാനവാരം.
ഒരു രൂപ പോലും വേണ്ട
ഒരു രൂപ പോലും മുടക്കാതെ ഗൃഹോപകരണങ്ങളും ഗാഡ്ജറ്റുകളും പർച്ചേസ് ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ ഇ.എം.ഐ സ്കീമുകളാണ് മറ്റൊരു സവിശേഷത. പലിശരഹിത വായ്പാസൗകര്യത്തോടെയാണിത്. 45000 രൂപ വരെ കാഷ്ബാക്കും എക്സ്ട്രാ വാറന്റിയും ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ഫ്രീ ഹോം ഡെലിവറിയുമുണ്ട്. പഴയ ഗൃഹോപകരണങ്ങൾക്കുപകരം ഓണം സ്പെഷൽ എക്സ്ചേഞ്ച് ഓഫറുമുണ്ട്.
ട്രെൻഡിങ് ഓഫറുകൾ
ഓഫറുകളുടെ ഭാഗമായി ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകളും ലാപ്ടോപ്പുകളും 50 ശതമാനം വിലക്കുറവിൽ സ്വന്തമാക്കാം. മൊബൈൽ ഫോണുകൾ ഓൺലൈനേക്കാൾ കുറഞ്ഞ വിലയിൽ, കൂടിയ വാറന്റിയിൽ വാങ്ങാം. ഓഫറുകളെക്കുറിച്ച് അറിയാൻ ഫോൺ: 7902818181.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

