യു.എ.ഇയിലെ പ്രമുഖ ജ്വല്ലറി ബ്രാൻഡായ 'നിഷ്ക' ഇന്ത്യയിൽ; ആദ്യ ഷോറൂം കോഴിക്കോട്ട് തമന്ന ഭാട്ടിയ ഉദ്ഘാടനം ചെയ്യും
text_fieldsകോഴിക്കോട്: യു.എ.ഇയിലെ പ്രമുഖ ജ്വല്ലറി ബ്രാൻഡായ നിഷ്ക മൊമെന്‍റ്സ് ജ്വല്ലറി ഇന്ത്യയിലേക്ക് എത്തുന്നു. ഇന്ത്യയിലെ ആദ്യ ഷോറൂം കോഴിക്കോട് മാവൂർ റോഡിൽ ഓഗസ്റ്റ് 29ന് പ്രവർത്തനമാരംഭിക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രശസ്ത സിനിമാതാരം തമന്ന ഭാട്ടിയ ഷോറൂമിന്റെ ഗ്രാൻഡ് ലോഞ്ച് നിർവഹിക്കും.
വയനാട്ടിൽ നിന്ന് ലോകമാകെ വളർന്ന മോറികാപ്പ് ഗ്രൂപ്പിന്‍റെ വിശ്വാസ പാരമ്പര്യമാണ് നിഷ്ക മൊമെന്‍റ്സ് ജ്വല്ലറിയുടെ പിൻബലം. കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ ദുബൈ, ഷാർജ, അബുദാബി എന്നീ യു.എ.ഇ നഗരങ്ങളിൽ ഈ ബ്രാൻഡ് ജനഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു.
ഡയമണ്ട്, ഗോൾഡ്, പ്ലാറ്റിനം, സിൽവർ, ബ്രൈഡൽ, ഡെയിലി വെയർ, കിഡ്സ് കളക്ഷൻ തുടങ്ങി വിപുലമായ ആഭരണ ശേഖരമാണ് കോഴിക്കോട്ടെ പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. ആധുനികതയും പാരമ്പര്യവും സമന്വയിപ്പിക്കുന്നതും, സ്ത്രീകളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതുമായ നൂതന ഡിസൈനുകളിലൂടെ കോഴിക്കോട്ടെ യുവതികളുടെ ഹൃദയത്തിലേക്ക് കടന്നുവരികയാണ് നിഷ്ക. എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും എല്ലാ അവസരങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് ആഭരണങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്.
ആഗസ്റ്റ് 7ന് കോഴിക്കോട് വെച്ച് നടന്ന ബ്രാൻഡ് ലോഞ്ച് ഇവന്‍റിൽ ചെയർമാൻ നിഷിൻ തസ്ലീം സി.എം, മാനേജിങ് ഡയറക്ടർ റിസ്വാൻ ഷിറാസ് സി.എം, ഡയറക്ടർ റോഷൻ ഫവാസ് സി.എം, കോ-ചെയർമാൻ വി.എ. ഹസ്സൻ തുടങ്ങിയവർ പങ്കെടുത്തു. സത്യസന്ധമായ വിലനിർണയവും ഉയർന്ന പ്രീമിയം ഷോപ്പിങ് അനുഭവവുമാണ് നിഷ്ക ഉപഭോക്താക്കൾക്ക് നൽകുന്ന ഉറപ്പ്. ഉപഭോക്താക്കൾക്ക് ഒരു അന്താരാഷ്ട്ര ജ്വല്ലറി ഷോപ്പിങ് അനുഭവം നൽകുന്നതിനായി രൂപകല്പന ചെയ്തതാണ് മാവൂർ റോഡിലെ പുതിയ ഷോറൂം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

