ഗോള്‍ഡ്മാന്‍ സച്സ് മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ നവംബര്‍ അഞ്ചുമുതല്‍ റിലയന്‍സ് കൈകാര്യം ചെയ്യും

19:41 PM
02/11/2016
ന്യൂഡല്‍ഹി: ഗോള്‍ഡ്മാന്‍ സച്സ് മ്യൂച്വല്‍ ഫണ്ടിന്‍െറ ഇന്ത്യയിലെ ബിസിനസുകള്‍ ഏറ്റെടുക്കാനുള്ള റിലയന്‍സ് നിപ്പോണ്‍ അസറ്റ് മാനേജ്മെന്‍റ് കമ്പനിയുടെ തീരുമാനം നടപ്പാക്കുന്നതിന്‍െറ ഭാഗമായി നവംബര്‍ അഞ്ചുമുതല്‍ ഗോള്‍ഡ്മാന്‍ സച്സിന്‍െറ സ്കീമുകള്‍ റിലയന്‍സ് നിപ്പോണ്‍ കമ്പനി കൈകാര്യം ചെയ്യും. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഗോള്‍മാന്‍ സച്സിന്‍െറ ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് ബിസിനസ് ഏറ്റെടുക്കാന്‍ റിലയന്‍സ് ധാരണയിലത്തെിയത്. 243 കോടി രൂപയുടെ ഇടപാടായിരുന്നു ഇത്. 12 സ്കീമുകളാണ് ഗോള്‍ഡ്മാന്‍ സച്സിന് ഇന്ത്യയിലുളളത്. ഇവയെല്ലാം ഇനി റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജമെന്‍റിന്‍െറ നിയന്ത്രണത്തിലായിരിക്കുമെന്ന് ഗോള്‍മാന്‍ സച്സ് അറിയിച്ചു. ഇതില്‍എട്ട് സ്കീമുകളുടെ പേരുകള്‍ മാറുമെന്ന് ബി.എസ്.ഇ അറിയിച്ചു. അതേസമയം, സി.പി.എസ്.ഇ ഇ.ടി.എഫിന്‍െറ പേരില്‍ മാറ്റമുണ്ടാവില്ല. അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്‍െറ ഭാഗമാണ് റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജമെന്‍റ് കമ്പനി. സെപ്റ്റംബറിലെ കണക്കനുസരിച്ച് 1.83 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്. 
Loading...
COMMENTS