മ്യൂച്വല്‍ ഫണ്ടുകള്‍ ഒക്ടോബറില്‍ ഓഹരികളില്‍ നിക്ഷേപിച്ചത് 8000 കോടി

22:27 PM
31/10/2016
ന്യൂഡല്‍ഹി: മ്യൂച്വല്‍ ഫണ്ടുകള്‍ ഒക്ടോബറില്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് 8000 കോടി രൂപ. ഇതോടെ നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ മൊത്തം നിക്ഷേപം 21000 കോടി കവിഞ്ഞു. ജി.എസ്.ടി ബില്‍ പാര്‍ലമെന്‍റിന്‍െറ ഇരു സഭകളും പാസാക്കിയത് നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നതാണ് ഓഹരികളിലേക്കുള്ള നിക്ഷേപ വര്‍ധനക്ക് കാരണമെന്നാണ് സൂചന. സെബി പുറത്തുവിട്ട കണക്കനുസരിച്ച് 8106 കോടി രൂപയാണ് മ്യൂച്വല്‍ ഫണ്ട് മാനേജര്‍മാര്‍ നിക്ഷേപിച്ചത്. സെപ്റ്റംബറില്‍ 3841 കോടിയും ആഗസ്റ്റില്‍ 2717 കോടി രൂപയുമായിരുന്നു നിക്ഷേപം. ജൂണിലും ജൂലൈയിലും 120 കോടി ഓഹരികളില്‍നിന്ന് പിന്‍വലിക്കുകയായിരുന്നു. മേയില്‍ 7149 കോടിയുടെ നിക്ഷേപമുണ്ടായപ്പോള്‍ ഏപ്രിലില്‍ 575 കോടിയുടെ പിന്‍വലിക്കലാണുണ്ടായത്. 2015-16ല്‍ മൊത്തം 70000 കോടി രൂപയോളമായിരുന്നു ഓഹരിവിപണിയില്‍ മ്യൂച്വല്‍ ഫണ്ടു സ്ഥാപനങ്ങളുടെ നിക്ഷേപം. 
Loading...
COMMENTS