ഇക്വിറ്റി ഫോളിയോയില്‍ ആറുമാസംകൊണ്ട് 15 ലക്ഷത്തിന്‍െറ വര്‍ധന

21:34 PM
19/10/2016
ന്യുഡല്‍ഹി: ഓഹരിയഥിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍െറ ആദ്യ ആറുമാസം കൊണ്ട് 15 ലക്ഷം അക്കൗണ്ടുകളുടെ (ഫോളിയോ) വര്‍ധന. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 42 സജീവ ഫണ്ടു ഹൗസുകളുടെ ഇക്വിറ്റി ഫോളിയോകളുടെ എണ്ണം 3,60,25,062ല്‍നിന്ന് 3,75,56,235ലേക്കാണ് ഉയര്‍ന്നത്. 15.31 ലക്ഷത്തിന്‍െറ വര്‍ധന. വ്യവസായത്തിലെ മൊത്തം ഫോളിയോ എക്കാലത്തെയും ഉയര്‍ന്ന നിലയായ 5.05 കോടിയായും ഉയര്‍ന്നു. ചില്ലറ നിക്ഷേപകരുടെ ഭാഗത്തുനിന്നുണ്ടായ സജീവ പങ്കാളിത്തവും ഇക്വിറ്റീ സ്കീമുകള്‍ക്കുണ്ടായ പ്രിയവുമാണ് ഫോളിയോകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനക്ക് വഴിയൊരുക്കിയത്. ഇതോടെ ആഗസ്റ്റില്‍ 3.86 ലക്ഷം കോടിയായിരുന്ന മ്യൂച്വല്‍ ഫണ്ട് ആസ്തികള്‍ സെപ്റ്റംബര്‍ അവസാനത്തോടെ 4.33 ലക്ഷം കോടിയായും ഉയര്‍ന്നു.
Loading...
COMMENTS