ഒക്ടോബറില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട്സിന് പോസിറ്റീവ് റിട്ടേണ്‍

00:37 AM
02/11/2016
മുംബൈ: ഒക്ടോബറില്‍ മുഖ്യ സൂചികകള്‍ ഒരു ശതമാനത്തിനു മുകളില്‍ നഷ്ടം നേരിട്ടപ്പോഴും മിക്ക ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളും നേടിയത് ശരാശരി നേട്ടം. ശരാശരി റിട്ടേണില്‍ മുന്നില്‍ സ്മോള്‍ ക്യാപ് ഫണ്ടുകളായിരുന്നു - 4.43 ശതമാനം. എസ് ആന്‍ഡ് പി സ്മോള്‍ ക്യാപ് സൂചിക 3.18 ശതമാനം മാത്രം ഉയര്‍ന്നപ്പോഴാണിത്. സ്മോള്‍ ക്യാപ് ഫണ്ടുകളില്‍ ഏറ്റവും നേട്ടം റിലയന്‍സ് സ്മോള്‍ ക്യാപ് ഫണ്ടിനായിരുന്നു - 7.99 ശതമാനം. ഈദല്‍വീസ് എമേര്‍ജിങ് ലീഡേഴ്സ് ഫണ്ട്  7.22 ശതമാനം, സുന്ദരം എസ്.എം.ഐ.എല്‍.ഇ ഫണ്ട് 6.99 ശതമാനം എന്നിവയാണ് നേട്ടത്തില്‍ തൊട്ടടുത്ത സ്ഥാനത്ത്. സെക്ടറല്‍ ഫണ്ടുകളില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ 2.49 ശതമാനം റിട്ടേണ്‍ നല്‍കിയപ്പോള്‍ ബാങ്കിങ് 1.95  ശതമാനം, എഫ്.എം.സി.ജി 1.75 ശതമാനം എന്നിങനെയാണ് റിട്ടേണ്‍ നല്‍കിയത്. ഫാര്‍മാ ഫണ്ടുകള്‍ 0.67 ശതമാനം റിട്ടേണാണ് നല്‍കിയത്. ഐ.ടി ഫണ്ടുകള്‍ക്കായിരുന്നു ഏറ്റവും കുറവു റിട്ടേണ്‍ - നെഗറ്റീവ് 0.88 ശതമാനം. ഗോള്‍ഡ് ഇ.ടി.എഫുകള്‍ക്കായിരുന്നു ഏറ്റവും തിരിച്ചടി. നെഗറ്റീവ് 3.35 ശതമാനമായിരുന്നു ശരാശരി റിട്ടേണ്‍. 
Loading...
COMMENTS