ഇ.പി.എഫ്.ഒ ഇ.ടി.എഫുകളില്‍ നിക്ഷേപിച്ചത് 9000 കോടി

22:47 PM
20/10/2016
ഹൈദരാബാദ്: എംപ്ളോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ (ഇ.ടി.എഫ്) നിക്ഷേപിച്ചത് 9000 കോടി രൂപ. 9.34 ശതമാനം റിട്ടേണിലാണിതെന്നും കേന്ദ്ര മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു. 9148 കോടി രൂപ നിക്ഷേപിച്ചതിന്‍െറ  വിപണി മൂല്യം നിലവില്‍ 10,003 കോടിയാണ്. നടപ്പു സാമ്പത്തിക വര്‍ഷം 13000 കോടി രൂപ നിക്ഷേപിക്കാനാണ് തീരുമാനം. 2015 ആഗസ്റ്റിലാണ് ഇ.പി.എഫ്.ഒ ഇ.ടി.എഫുകളില്‍ നിക്ഷേപം തുടങ്ങിയത്. എസ്.ബി.ഐ മു്യൂച്വല്‍ ഫണ്ടും യു.ടി.ഐ മ്യൂച്വല്‍ ഫണ്ടുമാണ് ഇത് കൈകാര്യം ചെയ്യുന്നത്. 
Loading...
COMMENTS