ബി.എസ്.ഇയില്‍ ഇനി പേപ്പര്‍ രഹിത എസ്.ഐ.പിയും

22:19 PM
24/10/2016
മുംബൈ: മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്കായി ഇനി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍െറ (ബി.എസ്.ഇ) പേപ്പര്‍ രഹിത സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റുമെന്‍റ് പ്ളാന്‍ (എസ്.ഐ.പി) സൗകര്യം. നെറ്റ് ബാങ്കിങ് ഉള്‍പ്പെടെ വിവിധ പണം അടവു സൗകര്യങ്ങള്‍ക്ക് പുറമേ എളുപ്പത്തിലുളള രജിസ്ട്രേഷനും സൗകര്യമൊരുക്കുന്നതാണ് പുതിയ സംവിധാനം. ഫോമുകള്‍ പൂരിപ്പിച്ച് നല്‍കേണ്ടതില്ലാത്തതിനാല്‍ അപേക്ഷകള്‍ തിരസ്കരിക്കാനിടയാക്കുന്ന തെറ്റുകള്‍ക്കുള്ള സാധ്യതയും ഒഴിവാകും. ഒരു വിധ ഡോക്യുമെന്‍റുകളും ആവശ്യമില്ലാതെ എസ്.ഐ.പി നിക്ഷേപത്തിനുള്ള സൗകര്യമാണ് ഐ.എസ്.ഐ.പിയില്‍ ഒരുക്കുന്നതെന്ന് ബി.എസ്.ഇ അറിയിച്ചു. ബി.എസ്.ഇ സ്റ്റാര്‍ മ്യൂച്വല്‍ ഫണ്ട് പ്ളാറ്റ്ഫോമിലാണ് ഇതിന് സൗകര്യം ഒരുക്കുന്നത്. ഇടപാടുകാര്‍ക്കുവേണ്ടി മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ക്ക് ഇതില്‍ രജിസ്റ്റര്‍ചെയ്യാം. തുടര്‍ന്ന് ഇടപാടുകാര്‍ക്ക് വിവിധ മാര്‍ഗങ്ങളില്‍ പണമടക്കാം. ഇതേവരെ ഇടപാടുകാര്‍ക്കായി എക്സ്ചേഞ്ച് എസ്.ഐ.പികള്‍ രജിസ്റ്റര്‍ ചെയ്യാനേ വിതരണക്കാര്‍ക്ക് അനുമതിയുണ്ടായിരുന്നുള്ളൂ. ഇതനുസരിച്ച് ഇലക്ട്രോണിക് ക്ളിയറിങ് സംവിധാനത്തിലൂടെ മാത്രമേ പണമടക്കാനാവുമായിരുന്നുള്ളൂ.
Loading...
COMMENTS