സെപ്റ്റംബറില്‍ ഓഹരിയധിഷ്ഠിത ഫണ്ടുകളിലേക്കത്തെിയത് 3700 കോടി

00:04 AM
12/10/2016
മുംബൈ: സെപ്റ്റംബറില്‍ ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്ക് ഒഴുകിയത്തെിയത് 3700 കോടി രൂപ. ഇതോടെ നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ആറുമാസംകൊണ്ട് ഓഹരിയധിഷ്ഠിത ഫണ്ടുകളിലുള്ള നിക്ഷേപം 22,223 കോടി രൂപ കവിഞ്ഞു. ഓഹരി ഫണ്ടുകളിലേക്ക് തുടര്‍ച്ചയായ ആറാം മാസമാണ് അറ്റ നിക്ഷേപമുണ്ടാവുന്നത്. മാര്‍ച്ചില്‍ 1370 കോടിയുടെ വിറ്റൊഴിയല്‍ ഉണ്ടായശേഷമാണ് ഈ മാറ്റം. കഴിഞ്ഞ മാസം 6505 കോടി രൂപയായിരുന്നു നിക്ഷേപം. ഇതോടെ സെപ്റ്റംബര്‍ അവസാനത്തെ കണക്കനുസരിച്ച് ഓഹരിയഥിഷ്ഠിത ഫണ്ടുകളുടെ മൊത്തം ആസ്തി 4.68 ലക്ഷം കോടിയിലത്തെി. മെച്ചപ്പെട്ട കോര്‍പറേറ്റ് റിസള്‍ട്ടുകള്‍, യു.എസില്‍നിന്നുള്ള മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിവിവര കണക്കുകള്‍, ജി.എസ്.ടിയുടെ മുന്നേറ്റം എന്നിവയാണ് നിക്ഷേപകരെ ഓഹരിധിഷ്ഠിത ഫണ്ടുകളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതെന്നാണ് വിലയിരുത്തല്‍.
Loading...
COMMENTS