Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Dalal Street
cancel
Homechevron_rightBusinesschevron_rightMarketchevron_right30 മിനിറ്റിൽ ദലാൽ...

30 മിനിറ്റിൽ ദലാൽ തെരുവിന്​ നഷ്​ടമായത്​ അഞ്ചുലക്ഷം കോടി; കാരണമറിയാം

text_fields
bookmark_border

മും​ൈ​ബ: രാജ്യത്ത്​ കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമായതോടെ ആടിയുലഞ്ഞ്​ ഓഹരി വിപണിയും. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ച്​ നിമിഷങ്ങൾക്കകം വിപണി കൂപ്പുകുത്തി. 30 മിനിറ്റിനുള്ളിൽ 5.27 ലക്ഷം കോടിയാണ്​ നിക്ഷേപകർക്ക്​ നഷ്​ട​മായത്​. ​

കോവിഡ്​ സൃഷ്​ടിക്കുന്ന പ്രതിസന്ധി കനക്കുന്നതോടെ വിപണിയിൽ നഷ്​ടകണക്ക് ഇനിയും ഉയരുമെന്നാണ്​ വിലയിരുത്തൽ. കോവിഡ്​ ബാധിത പ്രദേശങ്ങ​െള ചെറു ​കണ്ടെയ്​മെന്‍റ്​ സോണുകളാക്കി തിരിച്ച്​ മാത്രമായിരിക്കും നിയന്ത്രണമെന്ന്​ ​കേന്ദ്രസർക്കാറുമായി ബന്ധപ്പെട്ടവർ ആവർത്തിച്ച്​ വ്യക്തമാകു​േമ്പാഴും ​േലാക്​ഡൗൺ ഭീതി നിക്ഷേപകരെ വിടാതെ പിടികൂടിയിട്ടു​​ണ്ടെന്നതാണ്​ ഇന്നത്തെ നഷ്​ടകണക്കുകൾ തെളിയിക്കുന്നത്​.

2022 സാമ്പത്തിക വർഷത്തിൽ ​ആഭ്യന്തര വളർച്ച നിരക്ക്​ 11 ശതമാനവും വരുമാനവളർച്ചയിൽ 30 ശതമാനം വർധനയുമായിരുന്നു കണക്കുകൂട്ടൽ. എന്നാൽ 2022 സാമ്പത്തികവർഷത്തിന്‍റെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്നതാകും കോവിഡിന്‍റെ രണ്ടാം തരംഗം.

ബി.എസ്​.ഇ സെന്‍സെക്​സിൽ 1469 പോയന്‍റ്​ നഷ്​ടത്തിൽ 47,600 ലായിരുന്നു ആദ്യപകുതിയിലെ വ്യാപാരം. ബാങ്കിങ്​ -ധനകാര്യ സ്​ഥാപനങ്ങളെയാണ് കോവിഡ്​​ ​മലർത്തിയടിച്ചത്​. മറ്റു മേഖലകളുടെ ഓഹരികളും ചുവപ്പിൽ കുരുങ്ങി.

നഷ്​ടത്തോടെയായിരുന്നു ദേശീയ ഓഹരി സൂചികയായ നിഫ്​റ്റിയുടെ വ്യാപാര തുടക്കം. 425 പോയന്‍റ്​ നഷ്​ടത്തിൽ വ്യാപാരം ആരംഭിച്ച നിഫ്​റ്റി ഏറ്റവും താഴ്ന്ന ​േപായന്‍റായ 14,192ലെത്തി. കനത്ത വിൽപ്പന സമ്മർദമാണ്​ ഓഹരി വിപണികൾ നേരിടുന്നതെന്ന്​ സാരം.

കോവിഡ്​ കണക്കുകളിലെ അസ്വസ്​ഥത

ഞായറാഴ്ച രാജ്യത്ത്​ 2,73,810 കോവിഡ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. മരണം 1500 കടക്കുകയും ചെയ്​തു. കോവിഡ്​ സൃഷ്​ടിക്കുന്ന പ്രതിസന്ധി മൂലം കൂടുതൽ അടച്ചിടൽ വേണ്ടിവരുമെന്ന കണക്കുകൂട്ടലാണ്​ നിക്ഷേപകരെ പരിഭ്രാന്തിയിലാക്കിയത്​. മിക്ക സംസ്​ഥാനങ്ങളിലും കോവിഡ്​ വ്യാപനം അതിവേഗമാകുന്നതോടെ വീണ്ടുമൊരു ലോക്​ഡൗണിലേക്ക്​ രാജ്യം കടന്നേക്കുമെന്ന്​ ചിന്തിക്കുന്നവരും കുറവല്ല.


വളർച്ചനിരക്കിലെ ആശങ്ക

രാജ്യം ആദ്യ ലോക്​ഡൗണിൽനിന്ന്​ കരകയറുന്നതിനിടെയാണ്​ വീണ്ടുമൊരു കോവിഡ്​ വ്യാപനത്തിന്​ സാക്ഷ്യമാകുന്നത്​. രാജ്യം വീണ്ടുമൊരു പ്രതിസന്ധിക്ക്​ സാക്ഷ്യം വഹിക്കു​േമ്പാൾ വളർച്ചനിരക്കും വരുമാന ഇടിവും സംഭവിച്ചേക്കാമെന്നത്​ നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്​. ആഭ്യന്തര വിപണിയിലെ വളർച്ച നിരക്ക്​ ഈ വർഷത്തോടെ കരകയറുകയും 2022ഓടെ ദ്രുതഗതിയിലാകുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ പുതിയ​ പ്രതിസന്ധി വീണ്ടും വിപണിയെ പിറകോട്ട്​ വലിച്ചേക്കാമെന്നും വിദഗ്​ധർ വിലയിരുത്തുന്നു.

ജി.ഡി.പി താഴോ​ട്ട്​

വീണ്ടുമൊരു കോവിഡ്​ വ്യാപനം രാജ്യത്തിന്‍റെ സാമ്പത്തിക വീണ്ടെടുപ്പിനെ ബാധിക്കും. ഇത്​ ജി.ഡി.പി വളർച്ചയെയും ബാധിക്കും. ജി.ഡി.പി ഇടിഞ്ഞേക്കാമെന്ന പ്രവചനങ്ങൾ തങ്ങളുടെ ഓഹരികൾ വിറ്റൊഴിക്കാമെന്ന തീരുമാനത്തിലേക്ക്​ നിക്ഷേപകരെ എത്തിച്ചുവെന്ന്​ വേണം കണക്കുകൂട്ടാൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stock MarketSensexNiftyDalal Street​Covid 19
News Summary - Why did Dalal Street end up losing Rs Five lakh crore in 30 minutes
Next Story