Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightട്രംപിൻെറ കോവിഡ്​...

ട്രംപിൻെറ കോവിഡ്​ ഓഹരി വിപണികൾക്കും തിരിച്ചടി

text_fields
bookmark_border
ട്രംപിൻെറ കോവിഡ്​ ഓഹരി വിപണികൾക്കും തിരിച്ചടി
cancel

വാഷിങ്ടൺ: ഡോണൾഡ്​ട്രംപിനും​ ഭാര്യ മെലാനിയക്കും കോവിഡ്​ സ്ഥിരീകരിച്ചുവെന്ന വാർത്ത ഓഹരി വിപണികൾക്കും തിരിച്ചടിയാവുന്നു. യു.എസ്​ സ്റ്റോക്ക്​ ഫ്യൂച്ചറും ഏഷ്യൻ ഓഹരി വിപണികളും ഇടിഞ്ഞു. എസ് ആൻഡ്​ പി 500, ഡൗജോൺസ്​എന്നിവയുടേയെല്ലാം സ്റ്റോക്ക്​ ഫ്യൂച്ചറുകളിൽ 2 ശതമാനത്തിൻെറ ഇടിവ്​ രേഖപ്പെടുത്തി. എണ്ണ വിലയും മൂന്ന്​ ശതമാനം കുറഞ്ഞു.

ലോകസമ്പദ്​വ്യവസ്ഥയെ നയിക്കുന്ന അമേരിക്കയുടെ രാഷ്ട്രതലവന്​ രോഗബാധ സ്ഥിരീകരിച്ചത്​ നിക്ഷേപകരിൽ അനിശ്ചിതത്വമുണ്ടാക്കിയെന്നും ഇതാണ്​ വിപണികളെ സ്വാധീനിക്കുന്നതെന്നുമാണ്​ സാമ്പത്തിക വിദഗ്ധരുടെ പക്ഷം. ഇതിന്​ പുറമേ നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിന്​ ശേഷം അമേരിക്കയുടെ വാണിജ്യ നയങ്ങളിൽ കാതലായ മാറ്റങ്ങളുണ്ടാവുമോയെന്നതും വിപണിയെ ആശങ്കപ്പെടുത്തുണ്ട്.

ഏഷ്യൻ വിപണികളിൽ ഷാങ്ഹായ്​, ഹോങ്ങ്കോങ്​ സൂചികകൾക്ക്​ അവധിയായിരുന്നു. ജപ്പാനിലെ നിക്കി ആദ്യം നേട്ടമുണ്ടാക്കിയെങ്കിലും പിന്നീട്​അത്​നിലനിർത്താനായില്ല. ജപ്പാനീസ്​സർക്കാർ സാമ്പത്തിക ഉത്തേജക പാക്കേജ്​ പ്രഖ്യാപിക്കുമെന്ന വാർത്ത വിപണിക്ക്​ കരുത്തായെങ്കിലും ട്രംപിന്​ കോവിഡുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത്​വന്നത്​ തിരിച്ചടിയായി. ആസ്ട്രേലിയ, സിംഗപ്പൂർ, തായ് ലാൻഡ്​, ഇന്തോനേഷ്യ സൂചികകളും നഷ്ടത്തിലാണ്​ വ്യാപാരം നടത്തിയത്​.

യു.എസിൽ നിന്ന്​ കഴിഞ്ഞ ദിവസങ്ങളിൽ സമ്പദ്​വ്യവസ്ഥയുമായി ബന്ധപ്പെട്ട്​ പുറത്ത്​ വന്ന കണക്കുകൾ സമ്മിശ്ര പ്രതികരണമുണ്ടാക്കുന്നവയാണ്. ഇതുപ്രകാരം തൊഴിലില്ലാത്ത ആളുകളുടെ എണ്ണം മുൻ മാസങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ ആഗസ്റ്റിൽ കുറഞ്ഞിട്ടുണ്ട്​. ജനങ്ങൾ വിപണിയിൽ പണമിറക്കുന്നതും വർധിച്ചിട്ടുണ്ട്​. എന്നാൽ, ആളുകളുടെ വ്യക്തിഗത വരുമാനത്തിൽ വർധനയുണ്ടാവാത്തത്​ സമ്പദ്​വ്യവസ്ഥക്ക്​ തിരിച്ചടിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19US stock futuresDonald Trump
News Summary - US stock futures, Asian shares, oil prices sink after Donald Trump tests positive for coronavirus
Next Story