സ്വർണവില വർധനക്ക് ഇന്ധനം പകർന്ന് ട്രംപ്; പ്രവചനങ്ങൾ കാറ്റിൽ പറത്തി കുതിക്കുമോ മഞ്ഞലോഹം ?
text_fieldsഡോണൾഡ് ട്രംപ്
ആഗോളവിപണിയിലെ സ്വർണവില വർധനക്ക് ഇന്ധനം പകർന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ ദിവസം നടത്തിയ ട്രംപിന്റെ ഒരു പ്രസംഗമാണ് വില വർധനക്കുള്ള കാരണങ്ങളിലെന്നായി വിലയിരുത്തപ്പെടുന്നത്. ലോവയിൽ നടത്തിയ പ്രസംഗത്തിൽ ഫെഡറൽ റിസർവിനെ ആര് നയിക്കണമെന്നതിൽ താൻ തീരുമാനമെടുക്കുമെന്നായിരുന്ന ട്രംപിന്റെ പ്രസ്താവന. നല്ലൊരു ഫെഡറൽ ചെയർമാൻ അധികാരത്തിലെത്തിയാൽ പലിശനിരക്ക് കുറയുമെന്നും ട്രംപ് പറഞ്ഞിരുന്നു.
ഫെഡറൽ റിസർവ് ചെയർമാൻ ട്രംപിന്റെ നോമിനിയെത്തിയാൽ വലിയ രീതിയിൽ യു.എസിൽ പലിശനിരക്ക് കുറയൻ കാരണമാകുമെന്ന് വിലയിരുത്തലുകളുണ്ട്. ഈയൊരു പ്രതിസന്ധി മുന്നിൽകണ്ട് നിക്ഷേപകർ സുരക്ഷിതനിക്ഷേപമായ സ്വർണത്തിലേക്ക് മാറുന്നത് വില വർധനക്കുള്ള പ്രധാനകാരണമായി മാറുന്നുണ്ട്. ഇതിനൊപ്പം ട്രംപ് ഉയർത്തുന്ന താരിഫ് ഭീഷണികളും ഗ്രീൻലാൻഡിന് മേലുള്ള അവകാശവാദവും വില വർധിക്കാനുളള പ്രധാനകാരണങ്ങളിലൊന്നാണ്.
ഈ രീതിയിൽ സ്വർണം മുന്നോട്ട് പോവുകയാണെങ്കിൽ 2026ൽ ഔൺസിന് 6000 ഡോളറായി വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ഇന്ത്യൻ വിപണിയിൽ സ്വർണം ഒന്നര ലക്ഷത്തിലേക്ക് അടുക്കാൻ അധികസമയം വേണ്ടി വരില്ല.
സ്വർണവില പുതിയ റെക്കോഡിൽ; ഇന്നുണ്ടായത് വൻ കുതിപ്പ്
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ബുധനാഴ്ച പുതിയ റെക്കോഡ് കുറിച്ചാണ് സ്വർണം വ്യാപാരം തുടങ്ങിയത്. സ്വർണവില ഗ്രാമിന് 295 രൂപ വർധിച്ച് 15,140 രൂപയായി. പവൻ വില ഗ്രാമിന് 2360 രൂപ വർധിച്ച് 1,21,120 രൂപയായി. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യൻ വിപണിയിലും സ്വർണത്തിന് വില വർധനയുണ്ടായിരിക്കുന്നത്.
ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വിലയിൽ ഔൺസിന് 163 ഡോളറിന്റെ വർധനവുണ്ടായി. 5,247 ഡോളറിലാണ് സ്വർണത്തിന്റെ വ്യാപാരം ആഗോള വിപണിയിൽ പുരോഗമിക്കുന്നത്. 3.15 ശതമാനം നേട്ടമാണ് ആഗോള വിപണിയിൽ സ്വർണത്തിന് ഉണ്ടായത്.
യു.എസ് ഡോളർ ദുർബലമാവുന്നത് സ്വർണവില ഉയരുന്നതിനുള്ള പ്രധാനകാരണം. നാല് വർഷത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്ക് യു.എസ് ഡോളർ വീണിട്ടുണ്ട്. ഇതിനൊപ്പം യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ തലപ്പത്ത് താൻ അവരോധിക്കുന്നയാൾ എത്തുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ട്രംപിന്റെ നോമിനി യു.എസ് കേന്ദ്രബാങ്കിനെ നയിക്കാനെത്തിയാൽ പലിശകുറയാനുള്ള സാധ്യത നിക്ഷേപകർ നോക്കി കാണുന്നുണ്ട്. ഇത് സുരക്ഷിത നിക്ഷേപമായ സ്വർണത്തിൽ ആളുകൾ ആകൃഷ്‍ടരാവാൻ കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

