Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightയു.എ.ഇയിൽ ഇടപാട്​...

യു.എ.ഇയിൽ ഇടപാട്​ നടത്താൻ ഇനി ദിർഹം വേണ്ട, രൂപ മതി

text_fields
bookmark_border
uae transactions
cancel

യു.എ.ഇ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്കും പ്രവാസികൾക്കും ഇനി മുതല്‍ ഫോണ്‍പേയിലൂടെ ഇന്ത്യൻ രൂപയിൽ തന്നെ ഇടപാടുകള്‍ നടത്താം. ദുബൈ ആസ്ഥാനമായുള്ള മഷ്‌രിഖ്​ ബാങ്കുമായി സഹകരിച്ചാണ്​ ഫോൺപേ ഈ സൗകര്യം സാധ്യമാക്കിയത്​. ഇതിനായി ഫോൺപേയുടെ യൂനിഫൈഡ് പേയ്‌മെന്‍റ്​ ഇന്‍റർഫേസ്​ (യു.പി.ഐ) യു.എ.ഇയിലേക്കും വിപുലീകരിച്ചതായി കമ്പനി അറിയിച്ചു.

വിവിധയിടങ്ങളിലെ മഷ്‌രിഖിന്‍റെ നിയോപേ കൗണ്ടറുകൾ വഴി ഇടപാട്​ നടത്താനാവും. കറൻസി വിനിമയ നിരക്ക് കാണിച്ച ശേഷം ഇന്ത്യൻ രൂപയിലാണ് പണം ഈടാക്കുക. ഇതിനായി ആദ്യം, ഫോൺപേ ആപ്പിൽ യു.പി.ഐ ഇന്‍റർനാഷനൽ എന്ന ഒപ്ഷൻ തിരഞ്ഞെടുക്കണം. ശേഷം അന്താരാഷ്ട്ര പേയ്‌മെന്‍റുകൾക്കായി, നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്യണം. തുടർന്ന്​ യു.പി.ഐ പിൻ നൽകിയാൽ ഈ സൗകര്യം ലഭ്യമാവും. യു.എ.ഇയിലെ പ്രവാസികൾക്ക് അവരുടെ മൊബൈൽ നമ്പറിൽതന്നെ ഈ സൗകര്യം ഉപയോഗിക്കാം.

റീട്ടെയില്‍ ഔട്ട്ലറ്റുകളിലെയും മറ്റ് വ്യാപാര സ്ഥാപനങ്ങളിലെയും റസ്റ്റാറന്‍റുകളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെയുമൊക്കെ ക്യൂ.ആര്‍ കോഡുകള്‍ ഫോണ്‍പേ ആപ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് പണം നല്‍കാന്‍ സാധിക്കും. ഇടപാട്​ വിപുലീകരിക്കുന്നതിനായി രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളില്‍ നിയോപേ സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്​. ഇടപാടിനുമുമ്പ്​ കറൻസി​ എക്സ്​ചേഞ്ച്​ നിരക്ക്​ കാണിക്കുന്നതിനാൽ ഇടപാടുകാർക്ക്​ സുതാര്യത ഉറപ്പുവരുത്താനുമാകും.

മഷ്​രിഖ് ബാങ്കും ഇന്ത്യയിലെ യു.പി.ഐ ഇടപാടുകള്‍ നിയന്ത്രിക്കുന്ന നാഷനല്‍ പേയ്‌മെന്‍റ്​ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഇന്‍റര്‍നാഷനല്‍ പേയ്മെന്‍റ്​സ് ലിമിറ്റഡും (എൻ.ഐ.പി.എല്‍) തമ്മില്‍ 2021ല്‍ ഇതുസംബന്ധിച്ച് കരാറിന് രൂപം നല്‍കിയിരുന്നു. ഇതുപ്രകാരം മഷ്​രിഖ് ബാങ്കിന്‍റെ പേയ്‌മെന്‍റ്​ ടെര്‍മിനലുകള്‍ യു.പി.ഐ ഇടപാടുകള്‍ക്ക് ഉപയോഗിക്കാം. പ്രവാസികള്‍ക്ക് യു.എ.ഇ മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് ഫോണ്‍പേ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RupeesDirhamUAETransaction
News Summary - Transaction in UAE
Next Story