സ്വർണവില ഇന്ന് രണ്ടാമതും കൂപ്പുകുത്തി; 54 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
text_fieldsകോഴിക്കോട്: രാവിലെ കുത്തനെ ഇടിഞ്ഞ സ്വർണവില ഉച്ചക്ക് ശേഷം വീണ്ടും കുറഞ്ഞു. പവന് 2640 രൂപയാണ് ഇന്ന് രണ്ടുതവണയായി കുറഞ്ഞത്. ഇതോടെ ഒരു പവന് 1,09,320 രൂപയായി. രാവിലെ ഒറ്റയടിക്ക് 1840 രൂപയും ഉച്ചക്ക് ശേഷം 800 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് രാവിലെ 230 രൂപയും ഉച്ചക്ക് ശേഷം 100 രൂപയും കുറഞ്ഞ് 13,665 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച ഗ്രാമിന് 13,995 രൂപയിലും പവന് 1,11,960 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്.
എട്ടുമാസം കൊണ്ട് കുറഞ്ഞത് 21,840 രൂപ
ഈ വർഷം ജനുവരി 29നാണ് കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിലെത്തിയത്. പവന് 1,31,160 രൂപയായിരുന്നു അന്നത്തെ വില. ഇന്ന് പവൻ വില 1,09,320 രൂപ ആയി താഴ്ന്നു. എട്ടുമാസം കൊണ്ട് റെക്കോർഡ് നിരക്കിൽനിന്ന് 21,840 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 4,175 ഡോളർ വരെ താഴ്ന്നതും രൂപയുടെ വിനിമയനിരക്ക് 96 രൂപയിലേക്ക് എത്തിയതുമാണ് ആഭ്യന്തര സ്വർണ്ണവിലയെ ബാധിക്കുന്നത്.
2026 ജനുവരി 29-ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണം 5,594.82 ഡോളർ വരെ ഉയർന്നിരുന്നു. ഇപ്പോൾ വില 4,175 ഡോളറിലേക്ക് താഴ്ന്നതോടെ റെക്കോർഡ് ഉയരത്തിൽ നിന്ന് ഏകദേശം 1,420 ഡോളർ ആണ് കുറഞ്ഞത്. അതായത് അന്താരാഷ്ട്ര സ്വർണവിലയിൽ 25 ശതമാനത്തിലേറെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില 4100 ഡോളർ വരെ കുറയാമെന്നും അതിന് മുമ്പ് തന്നെ തിരിച്ചു കയറാം എന്നും സൂചനയുണ്ട്.
ഇനി എന്ത് സംഭവിക്കും?
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ തുടരുന്നതിനിടെ ക്രൂഡ് ഓയിൽ വില ഉയർന്നത് സ്വർണ്ണവിപണിയിലെ പ്രധാന സമ്മർദ ഘടകങ്ങളിലൊന്നാണ്. എണ്ണവില ഉയരുന്നത് ആഗോളതലത്തിൽ പണപ്പെരുപ്പ സമ്മർദം വർധിപ്പിക്കുകയും അമേരിക്കൻ കേന്ദ്രബാങ്ക് പലിശനിരക്ക് ഉയർന്ന നിലയിൽ തുടരാനുള്ള സാധ്യത ശക്തമാക്കുകയും ചെയ്യുന്നു. ഉയർന്ന പലിശനിരക്ക് പലിശ വരുമാനം നൽകാത്ത സ്വർണത്തിന്റെ ആകർഷണം കുറയ്ക്കുന്നതിനാൽ സ്വർണവിലയിൽ സമ്മർദം വർധിപ്പിക്കുന്നുണ്ട്.
അതോടൊപ്പം അമേരിക്കൻ ഡോളറിന്റെ ശക്തി, യുഎസ് ബോണ്ട് യീൽഡുകളിലെ മാറ്റം, നിക്ഷേപകരുടെ ലാഭമെടുപ്പ്, ഓഹരി വിപണികളിലേക്കുള്ള പണത്തിന്റെ നീക്കം എന്നിവയും സ്വർണ്ണവിലയിലെ ഇപ്പോഴത്തെ ഇടിവിന് കാരണമാകുന്ന ഘടകങ്ങളാണ്. അടുത്ത ദിവസങ്ങളിൽ പുറത്തുവരാനിരിക്കുന്ന അമേരിക്കൻ പണപ്പെരുപ്പ-തൊഴിൽ കണക്കുകളും വിപണിയുടെ ദിശ നിർണയിക്കുന്നതിൽ പ്രധാനമാകും.
എന്നാൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, കേന്ദ്രബാങ്കുകളുടെ സ്വർണ്ണ വാങ്ങൽ, ആഗോള സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ ഘടകങ്ങൾ ഇപ്പോഴും സ്വർണ്ണത്തിന് അടിസ്ഥാന പിന്തുണ നൽകുന്നുണ്ട്. അതിനാൽ നിലവിലെ ഇടിവിനെ ദീർഘകാല സ്വർണ്ണവിലയുടെ ദിശയിലെ അന്തിമ മാറ്റമായി കാണാനാകില്ലെന്നും വിപണിയിലെ ചാഞ്ചാട്ടം തുടരുമെന്നും കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.
സെപ്റ്റംബറിലെ സ്വർണവില (പവനിൽ):
01: 1,15,080 (Morning)
01: 1,13,720 (After noon)
02: 1,11,480
03: 1,13,920
04: 1,14,880
05: 1,13,520
06: 1,13,520
07: 1,13,040
08: 1,13,920
09: 1,13,160
10: 1,14,040
11: 1,12,120
12: 1,14,040
13: 1,13,240
14: 1,13,000
15: 1,12,320
16: 1,12,520
17: 1,12,080
18: 1,13,240
19: 1,14,280
20: 1,14,280
21: 1,14,160 (Morning)
21: 1,13,360 (After noon)
22: 1,13,480 (Morning)
22: 1,12,440 (After noon)
23: 1,13,080
24: 1,11,960
25: 1,12,080
26: 1,11,960
28: 1,10,120
28: 1,09,320
ആഗസ്റ്റ് മാസത്തിലെ സ്വർണവില
1- 105760
2- 105760
3- 105760
4- Rs. 1,05,600 (Lowest of Month)
5-(Morning) 106880
5-(Afternoon) 107680
6 109800
7-(Morning) 109920
7-(Evening) 110920
8- 111720
9- 111720
10- 111440
11-(Morning) 113760
11-(Afternoon) 112800
12- 113560
13-(Morning) 113760
13-(Afternoon) 112640
14-(Morning) 112120
14-(Evening) 113240
15- 113760
16- 113760
17- 114160
18- 114320
19- 113640
20- 116800
21-(Morning) 117680
21-(Afternoon) 118480
22- 119600
23- 119600
24- 1,20,240 (Highest of Month)
25- 120080
26- 120080
27-(Morning) 119520
27-(Afternoon) 117800
28-(Morning) 117200
28-(Afternoon) 118160
29- 116040
30- 116040
31- 114960
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

