ഇന്നും സ്വർണവില കുറഞ്ഞു; 18 കാരറ്റിന് ഏകീകൃത വില
text_fieldsകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ മൂന്നാംദിനവും ഇടിവ് തുടരുന്നു. ഇന്ന് നേരിയ കുറവാണ് രേഖപ്പെടുത്തിയത്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 1,04,720 രൂപയും ഗ്രാമിന് 13090 രൂപയുമായി.
18 കാരറ്റിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 10755 രൂപയായി. 86,040 രൂപയാണ് പവൻ വില. കേരളത്തിലെ സ്വർണാഭരണ വിപണിയിൽ 18 കാരറ്റ് സ്വർണത്തിന് ഏകീകൃത വില ഏർപ്പെടുത്താൻ ഇന്നലെ ചേർന്ന സ്വർണ വ്യാപാര സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചിരുന്നു. 22 കാരറ്റ് സ്വർണത്തിന് നിലവിൽ ഏകീകൃത വിലയാണ്. 18 കാരറ്റിനും വില ഏകീകരിക്കുന്നതിന് വളരെക്കാലമായി ചർച്ച നടന്നുവരികയായിരുന്നു. ഇന്നുമുതലാണ് വില ഏകീകരിച്ചത്. എ.കെ.ജി.എസ്.എം.എ, കെ.ജി.എസ്.എം.എ, കെ.ജെ.എഫ്, കെ.ജി.എസ്.ഡി.എ എന്നീ സംഘടനകളാണ് യോഗത്തിൽ പങ്കെടുത്തത്.
യോഗത്തിൽ ടി.എസ്. കല്യാണരാമൻ അധ്യക്ഷത വഹിച്ചു. ഡോ. ബി. ഗോവിന്ദൻ, കെ. സുരേന്ദ്രൻ, അഡ്വ. എസ്. അബ്ദുൽ നാസർ, എം.പി. അഹമ്മദ്, എ.കെ. നിഷാദ്, ഓ. അഷർ, ഷാജു ചിറയത്ത് എന്നിവർ സംസാരിച്ചു.
ഇന്നലെ 22 കാരറ്റ് പവന് 1,040 രൂപ കുറഞ്ഞിരുന്നു. 1,04, 800 രൂപയായിരുന്നു പവൻ വില. ഗ്രമിന് 13,100രൂപയും. ശനിയാഴ്ച പവന് 360 രൂപ കുറഞ്ഞ് 1,05,840 രൂപയായിലെത്തിയിരുന്നു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,230 രൂപയുമായിരുന്നു വില.
ഈ മാസമാദ്യം 1,03,240 രൂപയായിരുന്നു പവന്‍വില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയര്‍ന്നിരുന്നു. ഇതിനുശേഷമാണ് ചെറിയ തോതിലുള്ള ഇടിവ് ഉണ്ടായത്.
അതേസമയം അന്താരാഷ്ട്രവിപണിയിൽ നേരിയ വർധനയാണ് ഇന്ന് കാണിക്കുന്നത്. സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 16.77 ഡോളർ കൂടി 4,015.65 ഡോളറായി. 0.42 ശതമാനമാണ് വർധിച്ചത്.
ജൂലൈയിലെ സ്വർണവില
01: 1,03,240 (Lowest of Month)
01: 104320 (Evening)
02: 1,05,440 (Morning)
02: 1,06,800 (Evening)
03: 1,07,800
04: 1,07,600 (Morning)
06: 1,07,520 (Morning)
07: 1,06,520
08: 1,05,960 (Morning)
08: 1,04,960 (After noon)
09: 1,05,040 (Morning)
09: 1,05,920 (After noon)
10: 1,06,200
11: 105840
12: 105840
13: 104800
14 1,04,720
ജൂണിലെ സ്വർണവില
1: 1,14,560
2: 1,14,560
3: 1,14,560
4: 1,14,480
5: 1,14,200
6: 112000
7: 112000
8: 1,11,240
9: 1,12,320
10: 10,09,160
10: 108360
11: 1,06,800
12: 1,08,960
13: 1,09,320
14: 1,09,320
15: 1,11,120
16: 1,11,000
17: 1,10,800
18: 1,09,640
19: 1,06,960
20: 107120
21: 107120
22: 107440 ( Morning)
22: 108520 (Evening)
23: 1,07,000 ( Morning)
23: 1,06,040 (Evening)
24: 1,05,840 ( Morning)
24: 1,04,800 (Evening)
25: 1,02,760 (Lowest of Month)
25: 1,03,640 (Evening)
26: 1,03,840 (Morning)
26: 1,04,680 (Evening)
27: 1,05,560 (Morning)
28: 1,05,560
29: 1,04,880 (Morning)
29: 1,04,080 (Evening)
30: 1,02,760 (Lowest of Month)
30: 1,04,160
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

