Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവില ഇന്ന് വീണ്ടും...

സ്വർണവില ഇന്ന് വീണ്ടും താഴോട്ട്

text_fields
bookmark_border
സ്വർണവില ഇന്ന് വീണ്ടും താഴോട്ട്
cancel

കൊച്ചി: വൻ ഇടിവിൽനിന്ന് തിരിച്ചുകയറിയ സ്വർണവില ഇന്ന് വീണ്ടും താഴോട്ട്. ഗ്രാമിന് 85 രൂപ കുറഞ്ഞ് 13,110 രൂപയും പവന് 680 രൂപ കുറഞ്ഞ് 1,04,880 രൂപയുമായി.

ശനിയാഴ്ച ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വർധിച്ചിരുന്നു. പവന് 1,05,560 രൂപയും ഗ്രാമിന് 13,195 രൂപയുമായിരുന്നു വില. ഇന്നലെ ഇതേ വില തുടർന്നു. വെള്ളിയാഴ്ച രണ്ട് ഘട്ടങ്ങളിലായി ഗ്രാമിന് 130 രൂപയാണ് കൂടിയത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഗണ്യമായി കുറഞ്ഞ വില വ്യാഴം വൈകീട്ടോടെയാണ് തിരിച്ചു കയറിത്തുടങ്ങിയത്.

അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡിന് 28.53 ഡോളറാണ് കുറഞ്ഞത്. 0.70 ഇടിഞ്ഞ് 4,053.00 ഡോളറാണ് ഇന്നത്തെ വില. ഈ വർഷം ജനുവരി 31ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണവിലയുടെ എക്കാലത്തെയും ഉയർന്ന നിരക്ക്.

യു.എസ് പണപ്പെരുപ്പമാകും സ്വർണത്തിന്റെ ഇനിയുള്ള ഗതി നിർണയിക്കുക. യുദ്ധവിരാമത്തിനുശേഷം സ്വർണത്തിന് വൻ വില വർധനയുണ്ടാവുമെന്ന് വിപണി നിരീക്ഷകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, യു.എസിൽ പണപ്പെരുപ്പം കുറയാതിരുന്നതോടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ കുറച്ചില്ല. ഭാവിയിൽ പലിശ കൂട്ടുമെന്ന സൂചനയും നൽകി. ഇതോടെ യു.എസ് ബോണ്ട് നിക്ഷേപം കൂടുതൽ ആകർഷകമായി മാറി. സ്വർണത്തേക്കാൾ പണമൊഴുക്ക് ബോണ്ടുകളിലേക്കായി. ഇതോടെ വില ഇടിയുകയായിരുന്നു.

വരും ദിവസങ്ങളിൽ യു.എസ് കേന്ദ്രബാങ്ക് പലിശ നിരക്ക് ഉയർത്തിയാൽ സ്വർണവില വീണ്ടും ഇടിയും. അടുത്ത സെപ്റ്റംബറിൽ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ യു.എസ് വായ്പാ നിരക്കാവും സ്വർണത്തെ സ്വാധീനിക്കുക. അതുവരെ വിപണിയിലെ ചാഞ്ചാട്ടം തുടരും. സെപ്റ്റംബറിൽ യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചാൽ സ്വർണത്തിന്റെ കുതിപ്പിന് അത് കാരണമാകും. വീണ്ടും യുദ്ധ ആശങ്ക ഉയർന്നതോടെ യു.എസ് പണപ്പെരുപ്പം ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. അത് വലിയ വിലയിടിവിലേക്ക് സ്വർണത്തെ നയിക്കും.

2008ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം സ്വർണ വില വലിയ രീതിയിൽ ഉയർന്നിരുന്നു. 2015 വരെ ഉയർന്ന നിരക്കിൽ തുടർന്ന് സ്വർണത്തിന് പിന്നീട് ഇടിവുണ്ടായി. 2019ലാണ് സ്വർണത്തിന്റെ വില കൂടാൻ തുടങ്ങിയത്. ഈയൊരു സാഹചര്യം ഇപ്പോഴും ആവർത്തിക്കുമെന്ന് പ്രവചിക്കുന്നവരുണ്ട്. അതുപോലെ യുദ്ധത്തിന്റെ ഗതിയും പ്രവചനാതീതമാണ്. ഇതും സ്വർണത്തിന്റെ വാങ്ങൽ സംബന്ധിച്ച പ്രവചനങ്ങൾ അസാധ്യമാക്കുന്നു. സ്വര്‍ണ വിപണിയിലെ അനിശ്ചിതത്വം കാരണം ചില ഗോള്‍ഡ് ഇ.ടി.എഫ് ഫണ്ടുകള്‍ തല്‍ക്കാലത്തേക്ക് നിക്ഷേപം സ്വീകരിക്കുന്നത് നിര്‍ത്തിയിരുന്നു. സ്വര്‍ണത്തിന്റെ ചാഞ്ചാട്ടമാണ് മ്യൂച്വല്‍ ഫണ്ട് കമ്പനികളെ നിക്ഷേപം സ്വീകരിപ്പിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.

ജൂണിലെ സ്വർണവില

1: 1,14,560

2: 1,14,560

3: 1,14,560

4: 1,14,480

5: 1,14,200

6: 112000

7: 112000

8: 1,11,240

9: 1,12,320

10: 10,09,160

10: 108360

11: 1,06,800

12: 1,08,960

13: 1,09,320

14: 1,09,320

15: 1,11,120

16: 1,11,000

17: 1,10,800

18: 1,09,640

19: 1,06,960

20: 107120

21: 107120

22: 107440 ( Morning)

22: 108520 (Evening)

23: 1,07,000 ( Morning)

23: 1,06,040 (Evening)

24: 1,05,840 ( Morning)

24: 1,04,800 (Evening)

25: 1,02,760 (Lowest of Month)

25: 1,03,640 (Evening)

26: 1,03,840 (Morning)

26: 1,04,680 (Evening)

27: 1,05,560 (Morning)

28: 1,05,560

29: 1,04,880

മേയ് മാസത്തെ സ്വർണവില

1: 111720 (Morning)

1: 110280 (Afternoon)

1: 109720 (Evening)

1: 110440 (Night)

2: 110680

3: 110680

4: (Morning) 110680

4: (Afternoon) 109720

5: 1,09,400 (Lowest of Month)

6: (Morning) 110960

6 (Afternoon) 111560

7: (Morning) 111800

7: (Afternoon) 112200

8: 111960

9: 111720

10: 111720

11: (Morning) 111560

11: (Night) 112520

12: 112920

13: (Morning) Rs. 1,23,120 (Highest of Month)

13: 118800

14: 119040

15: (Morning) 117400

15: (Afternoon) 115800

16: 115080

17: 115080

18: 114560

19: 115160

20: (Morning) 116120

20: (Evening) 116920

21: 117280

22: 116960

23: 116640

24: 116640

25: 1,16,880

26: 1,16,520

27: 1,15,000

28: 1,14,440

29: 1,15,600

30: 1,15,160

31: 1,15,160

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold RateGoldGold Price
News Summary - Gold Price, Gold Rate Today, Price Drop, Kerala Gold Market, Precious Metal, Jewellery Market, Market Update, Commodity Price, Sovereign Gold, Gold Decline
Next Story