Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവിലയിൽ നേരിയ...

സ്വർണവിലയിൽ നേരിയ കുറവ്

text_fields
bookmark_border
gold rate
cancel

കൊച്ചി: ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കുതിച്ചുയർന്ന സ്വർണവിലയിൽ ഇന്ന് (03-03-26) നേരിയ കുറവ്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 15,585 രൂപയും പവന് 1,24,680 രൂപയുമായി.

ഇസ്രായേൽ ഇറാനെ ആക്രമിച്ചതിന് പിന്നാലെ രണ്ടുദിവസം കൊണ്ട് 8,440 രൂപ പവന് വർധിച്ചിരുന്നു. എന്നാൽ, ഇന്നലെയും ഇന്നുമായി സ്വർണവില തിരിച്ചിറങ്ങുന്നതിനാണ് വിപണി സാക്ഷ്യം വഹിച്ചത്. ഈ രണ്ടുദിവസം കൊണ്ട് 2,240 രൂപയാണ് പവന് കുറഞ്ഞത്.

ഇന്നലെ രാവിലെ സ്വർണം ഗ്രാമിന് 300 രൂപ കുറഞ്ഞിരുന്നു. 15,565 രൂപയായിരുന്നു ഗ്രാം വില. പവന്റെ വിലയിൽ 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായിരുന്നു. എന്നാൽ, ഉച്ചക്ക് ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കൂടി. 1,25,040 രൂപയായിരുന്നു വിപണി ക്ലോസ് ചെയ്യുമ്പോൾ പവൻവില. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡിന് 115.46 ഡോളർ കൂടി 5,372.24 ഡോളറായി കുറഞ്ഞു. ഇന്നലെ 5,393.56 ഡോളർ ആയിരുന്നു.

യു.എസ്, ഇസ്രായേൽ സേനകൾ ഇറാനിൽ നടത്തുന്ന യുദ്ധം തന്നെയാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്. യുദ്ധം നാലാഴ്ച വരെ നീണ്ടുനിൽക്കുമെന്നാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചത്. ഇത് മൂലം വരും ദിവസങ്ങളിലും സ്വർണത്തിലേക്കുള്ള നിക്ഷേപം വർധിക്കാൻ തന്നെയാണ് സാധ്യത. അത് വില വീണ്ടും ഉയരുന്നതിന് ഇടയാക്കും.

മാർച്ചിലെ സ്വർണവില

1. 126920

2. 1,24,520 (രാവിലെ)

1,25,040 (ഉച്ച)

3. 1,24,680

ഫെബ്രുവരിയിലെ സ്വർണവില

1. 1,17,760 രൂപ

2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)

3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)

4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening)

5. 1,13,240 രൂപ

6. 1,11,720 രൂപ

7. 1,14,840 രൂപ

8. 1,14,840 രൂപ

9. 1,16,480 രൂപ (Morning) 1,15,800 രൂപ (Evening)

10. 1,15,800 രൂപ (Morning) 1,16,440 രൂപ (Evening)

11. 116,240 രൂപ (രാവിലെ), 117040 രൂപ (വൈകുന്നേരം)

12. 1,16,160 രൂപ

13. 1,14,240 രൂപ

14. 1,15,680 രൂപ

16. 1,14,720 രൂപ

17. 1,13,600 (Morning) 1,13,080 (evening)

18. 1,13,080 രൂപ

19. 1,14,760 രൂപ, 115320 രൂപ (വൈകുന്നേരം)

20. 1,14,520 രൂപ, 115400 രൂപ (വൈകുന്നേരം)

21. 1,16,800 രൂപ

22. 1,16,800 രൂപ

23. 1,18,320 രൂപ

24. 1,18,640 രൂപ

25. 1,18,720 രൂപ

26. 1,18,560 (Morning)

1,18,080 (evening)

27. 1,18,480

28. 1,20,800

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold RateGoldGold Price
News Summary - todays gold price kerala
Next Story