Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണ വില ഇന്നും കൂടി;...

സ്വർണ വില ഇന്നും കൂടി; പവന് മുക്കാൽ ലക്ഷം കടന്നു

text_fields
bookmark_border
Gold Rate
cancel

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി. എക്കാലത്തെയും ഉയർന്ന വിലയായ പവന് 75,040 രൂപയാണ് ഇന്ന്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 9380 രൂപയായി. ഇതിന് മുമ്പ് ജൂലൈ 23നാണ് പൊന്നിന് ഈ ​റെക്കോഡ് വില ലഭിച്ചത്. ഇന്നലെ ഗ്രാമിന് 80 രൂപ കൂടി 9370 രൂപയിലും പവന് 640 രൂപ വർധിച്ച് 74,960 രൂപയുമായിരുന്നു. 74,360 രൂപയായിരുന്നു തിങ്കളാഴ്ച സംസ്ഥാനത്തെ സ്വർണവില.

18 കാരറ്റ് സ്വർണം 10 രൂപകൂടി 7700 രൂപ, 14 കാരറ്റ് -5995 രൂപ, ഒമ്പത് കാരറ്റ് -3865 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ ഗ്രാം വില. വെള്ളി ഗ്രാമിന് ഒരു രൂപ കൂടി 123 രൂപയിലും വ്യാപാരം നടക്കുന്നു. ലോക വിപണിയിൽ ഇന്നലെ സ്​പോട്ട് ഗോൾഡിന്റെ വില വീണ്ടും 3,400 ഡോളറിലേക്ക് എത്തിയിരുന്നു. കൂടാതെ ഡോളറിനെതിരെ രൂപ ദുർബലപ്പെട്ടതും വില ഉയരാൻ കാരണമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Market newsGoldMalayalam NewsGold Price
News Summary - todays gold price kerala
Next Story