സ്വർണവില തിരിച്ചു കയറുന്നു; മൂന്ന് ദിവസത്തിന് ശേഷം കൂടി
text_fieldsകൊച്ചി: മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്ന് അൽപം കൂടി. ഗ്രാമിന് 20 രൂപ വർധിച്ച് 8775 രൂപയും പവന് 160 രൂപ കൂടി 70,200 രൂപയുമാണ് വില. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗ്രാമിന് 20 രൂപ കുറഞ്ഞ് സ്വർണവില 8,755 രൂപയിലെത്തിയത്. ശനി, ഞായർ ദിവസങ്ങളിൽ ഈ വില തന്നെയായിരുന്നു. ഇതാണ് ഇന്ന് തിരിച്ച് കയറിയത്.
വ്യാഴാഴ്ച വില കുത്തനെ ഇടിഞ്ഞിരുന്നു. ഒരുപവന് 1,640 രൂപയുടെ കുറവാണ് അന്ന് ഉണ്ടായത്. തുടർന്ന് 70,200 രൂപയായാണ് സ്വർണവില കുറഞ്ഞത്. ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ട്രോയ് ഔണ്‍സിന്റെ വില കുറഞ്ഞിട്ടും കേരളത്തിലെ നിരക്കില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ അക്ഷയ തൃതീയ കഴിഞ്ഞതിന് പിന്നാലെ രണ്ടാഴ്ചക്ക് ഇടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വർണ വില എത്തുകയായിരുന്നു. സ്വർണ വില പവന് 75,000ത്തിന് അടുത്ത് എത്തിയതിന് ശേഷമാണ് കുറഞ്ഞ് തുടങ്ങിയത്. ഏപ്രിൽ 22നാണ് സ്വർണ വില പവവ് 74,320 ആയത്. അതിനു ശേഷം ഇടിവ് തുടരുകയാണ്.
ഈ മാസത്തെ സ്വർണവില:
മേയ് 1: Rs. 70,200
മേയ് 2: Rs. 70,040
മേയ് 3: Rs. 70,040
മേയ് 4: Rs. 70,040
മേയ് 5: Rs. 70,200
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

