സ്വർണത്തിന് ഇന്നും കുറഞ്ഞു; എന്നിട്ടും 60,000ന് മുകളിൽ തന്നെ
text_fieldsകോഴിക്കോട്: റെക്കോഡിട്ട സ്വർണവില തുടർച്ചയായി രണ്ടാംദിവസവും കുറഞ്ഞു. ഇന്ന് പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് കുറഞ്ഞത്. ഇതോടെ യഥാക്രമം 60,080 രൂപയും 7,510 രൂപയുമായി.
ഒരാഴ്ചത്തെ തുടർച്ചയായ വർധനക്കുശേഷം ഇന്നലെ സ്വർണവിലയിൽ നേരിയ കുറവുണ്ടായിരുന്നു. 120 രൂപ കുറഞ്ഞ് 60,320 രൂപയായിരുന്നു ഇന്നലത്തെ വില. 7,555 രൂപയായിരുന്ന ഗ്രാം സ്വർണത്തിന് തിങ്കളാഴ്ച 7,540 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചത്. 57,200 രൂപയിലാണ് ഈ മാസം സ്വർണ വില ആരംഭിച്ചത്. ഇത് തന്നെയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്ന് മൂന്ന് മാസത്തിനിടയിലെ ഉയർന്ന നിരക്കിലേക്ക് എത്തി.
ജനുവരിയിലെ സ്വർണവില (പവനിൽ)
ജനുവരി 01: 57,200
ജനുവരി 02: 57,440
ജനുവരി 03: 58,080
ജനുവരി 04: 57,720
ജനുവരി 05: 57,720
ജനുവരി 06: 57,720
ജനുവരി 07: 57,720
ജനുവരി 08: 57,800
ജനുവരി 09: 58,080
ജനുവരി 10: 58,280
ജനുവരി 11: 58,400
ജനുവരി 12: 58,400
ജനുവരി 13: 58,720
ജനുവരി 14: 58,640
ജനുവരി 15: 58,720
ജനുവരി 16: 59,120
ജനുവരി 17: 59,600
ജനുവരി 18: 59,480
ജനുവരി 19: 59,480
ജനുവരി 20: 59,600
ജനുവരി 21: 59,600
ജനുവരി 22: 60,200
ജനുവരി 23: 60,200
ജനുവരി 24: 60,440
ജനുവരി 25: 60,440
ജനുവരി 26: 60,440
ജനുവരി 27: 60,320
ജനുവരി 28: 60,080
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

