Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightരാജ്യത്ത് ഇന്ധനവിലയിൽ...

രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന; ഡീസൽ വില ഇന്നും 100 കടന്നു

text_fields
bookmark_border
oil price
cancel

കോഴിക്കോട്: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. ഡീസൽ ലിറ്ററിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് എണ്ണകമ്പനികൾ വർധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിൽ ഡീസൽ വില 100 കടന്നു.

തിരുവനന്തപുരത്ത് ഡീസൽ ലിറ്ററിന് 100.21 രൂപയും പെട്രോളിന് 106.69 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 105.22 രൂപയും ഡീസലിന് 98.53 രൂപയും കൊച്ചിയിൽ പെട്രോളിന് 104.75 രൂപയും ഡീസലിന് 98.38 രൂപയുമാണ് നിരക്ക്.

18 ദിവസം കൊണ്ട് ഡീസലിന് 4.93 രൂപയും പെട്രോളിന് 3.29 രൂപയുമാണ്. ഡീസൽ വില 100 രൂപ പിന്നിടുന്ന 12ാമത്തെ സംസ്ഥാനമാണ് കേരളം.

ഞായറാഴ്ച ഒരു ലിറ്റർ ഡീസലിന് 38 പൈസയും പെട്രോളിന് 32 പൈസയും ശനിയാഴ്ച ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും വർധിപ്പിച്ചിരുന്നു. തുടർച്ചയായി 18ാം ദിവസമാണ് ഇന്ധനവില വർധിപ്പിക്കുന്നത്.

Show Full Article
TAGS:Oil Price Hike 
News Summary - Today Oil Price hike
Next Story