കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. പവന് 36,960 രൂപയിലും ഗ്രാമിന് 4,620 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
തിങ്കളാഴ്ച 36,720 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇത്.
ഡിസംബർ അഞ്ചിന് വില 38,400 രൂപയിലേക്ക് ഉയർന്നിരുന്നു. തുടർന്ന് 400 രൂപ കുറഞ്ഞ് ഏഴിന് 38,000 രൂപയിലേക്ക് വില താഴ്ന്നു.