Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightടൈറ്റൻ: ഘടികാര...

ടൈറ്റൻ: ഘടികാര സൗന്ദര്യത്തിന്‍റെ വിസ്മയ പ്രപഞ്ചം

text_fields
bookmark_border
Titan, Titan watch
cancel

യിരത്തൊന്നു രാവുകളിൽ വിടരുന്ന അതുല്യ പ്രപഞ്ചം നിങ്ങളുടെ കൈത്തണ്ടയിലുൾച്ചേർക്കുന്ന മാജിക്ക് കണ്ടിട്ടുണ്ടോ. ടൈറ്റന്റെ പുതിയ മർഹബ കലക്ഷൻ നിങ്ങൾക്ക് സമ്മാനിക്കുന്നത് ആ വർണ്ണ പ്രപഞ്ചമാണ്. അത് വെറുമൊരു വാച്ചല്ല, തലമുറകളായി കൈമാറി വരുന്ന വിശ്വാസത്തിന്റെയും സാംസ്കാരികത്തുടിപ്പുകളുടെയും തൊട്ടറിയലാണ്. പവിഴം വിളയുന്ന ഭൂമിയുടെ സമ്പന്നമായ ചരിത്ര സ്മരണകളെ ഉണർത്തുന്നതാണ് മർഹബ. ​അറേബ്യൻനാടിന്റെ കരകൗശല വൈദഗ്ധ്യത്തിന്റെയും കുലീനമായ പാരമ്പര്യങ്ങളുടേയും പുത്തൻ സാ​ങ്കേതികവിദ്യയുടേയും മിശ്രണമാണത്. അത് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഈ ഡയലുകളിൽ വിരിയുന്നത് അറബിക് കലിഗ്രാഫിയുടെ സൗന്ദര്യമാണ്. മരുഭൂമിയിലൂടെ അടുത്ത കച്ചവടസ്ഥലംതേടി ഒട്ടകങ്ങളുടെ പുറത്ത് നീങ്ങുന്ന സംഘത്തിന്റെ നടപ്പിന്റെ താളമാണ് ആ ഡയലുകളിൽ നിറച്ചിരിക്കുന്നത്. തലയുയർത്തിനിൽക്കുന്ന ഈന്തപ്പനകളുടെയിടയിലൂടെ മരുപ്പച്ച തേടിപ്പോകുന്ന അറേബ്യൻ സഞ്ചാരിയുടെ മനോവിചാരങ്ങൾ നിങ്ങൾക്ക് ആ ഡയലുകളിൽ തൊട്ടറിയാം.

പഴമയുടെ ശക്തിയെ, ആധുനികതയുടെ സൗന്ദര്യവുമായി വിളക്കിച്ചേർത്തിരിക്കുയാണ് ഓരോ റിസ്റ്റ് വാച്ചിലും. മനസ്സിനെ മോഹിപ്പിക്കുന്ന നിറങ്ങളാണ് ഈ ഡയലുകൾക്ക് നൽകിയിരിക്കുന്നത്. മനോഹരമായ കല്ലുകളാണ് മണിക്കൂറുകളെ അടയാളപ്പെടുത്തുന്നത്. അറേബ്യൻ മണ്ണിന്റെ വിജ്ഞാനശേഖരത്തിൽനിന്ന് ഊതിക്കാച്ചിയെടുത്ത സൗന്ദര്യമാണ് ഈ വാച്ചുകളിൽ നിങ്ങൾക്ക് കാണാൻ കഴിയുന്നത്. അറബിക് ഭാഷയുടെ ശക്തിയും സൗന്ദര്യവും തുളുമ്പുന്ന കവിതപോലെ മനോഹരമായ സൂചികൾ. അവ മിനിട്ടുകൾക്കും മണിക്കൂറുകൾക്കും നൽകുന്ന മനോഹാരിത നിങ്ങളുടെ ജീവിതത്തെ സന്തോഷകരമായി മുന്നോട്ടുനയിക്കും. അതുനൽകുന്ന പോസിറ്റീവ് എനർജി നിങ്ങളുടെ മനസ്സിനെയും ശരീര​ത്തെയും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും. അറബിക് കാലിഗ്രാഫിയാൽ തീർത്ത അനേകമനേകം സൂക്ഷ്മമായ സാംസ്കാരിക സൂചനകൾ വിലമതിക്കാനാവാത്തതാണ്. കുലീനതയും ലാളിത്യവും വിളങ്ങുന്ന ആധുനിക വനിതയുടെ അഭിമാനങ്ങളായി ആ ഡയലുകൾ മാറിയതിൽ അത്ഭുതമില്ല. കണ്‍ലിന്റെ അടിത്തട്ടിൽ വിളങ്ങുന്ന അമൂല്യമായ മുത്തുകൾ പോലെയുള്ള ആ ഡയലുകൾ അറബ് സ്ത്രീയുടെ ചാരുതയെ പ്രതിനിധീകരിക്കുന്നതാണ്.




പരമ്പരാഗത അറബിക്, ഇസ്ലാമിക് വാസ്തുവിദ്യയുടെ ജനപ്രിയ സവിശേഷതയായ മഷ്‌റബിയയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് പുരുഷൻമാർക്കുള്ള കലക്ഷൻ. കുളിർനിലാവ് പൊഴിക്കുന്ന ചന്ദ്രക്കലയുടെ തണുത്തസ്പർശമാണ് ടൈറ്റൻ നിങ്ങളുടെ കൈകൾക്ക് നൽകുന്നത്. ഓരോ വാച്ചും ഓരോ കലാസൃഷ്ടിയാണ്. അത് അഭിമാനത്തിന്റെ അനുഭവങ്ങൾ നിങ്ങൾക്ക് സമ്മാനിക്കുന്നു. ക്ലാസിക് കലക്ഷന്റെ സൗന്ദര്യം നിങ്ങളുടെ ആത്മവിശ്വാസത്തെ വർധിപ്പിക്കും. ഇത് പുരോഗതി ലക്ഷ്യമിടുന്നവർക്കുള്ളതാണ്. പാരമ്പര്യത്തിന്റെ ശക്തിയിൽ വിശ്വസിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്ന ആധുനികമനുഷ്യനുള്ളതാണ്.




കേവൽറാം ഗ്രൂപ്പിന്റെ എല്ലാ ഷോപ്പുകളിലും ടൈറ്റന്റെ എല്ലാ മോഡലുകളും ലഭ്യമാണ്. കേവൽറാം ഡിപ്പാർട്ട്മെന്റ് സ്റ്റോർ ബാബുൽ ബഹ്റൈൻ, കേവൽറാം ഡിപ്പാർട്ട്മെന്റ് സ്റ്റോർ ഗുദൈബിയ, കേവൽറാം ബോട്ടിക് ദാന മാൾ, കേവൽറാം കിയോസ്ക് ലുലു മാൾ റിഫ, കേവൽറാം കിയോസ്ക് റാംലി മാൾ ഷോപ്പുകളിൽ ഈ ഉൽപന്നങ്ങൾ എല്ലാം ലഭിക്കും. ഷോപ്പിൽ പോകാൻ സമയമില്ലാത്തവർക്ക് ഓൺലൈൻ പർച്ചേസിംഗിനുള്ള അവസരവുമുണ്ട്. www.kewalrams.com ൽ പ്രോഡക്ട്സ് സംബന്ധിച്ച വിശദാംശങ്ങൾ എല്ലാം ലഭിക്കും. https://www.instagram.com/kewalram.bh https://www.facebook.com/kewalramandsons എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സന്ദർശിച്ചാലും വിശദാംശങ്ങൾ ലഭിക്കും.

ഓൺലൈൻ പർച്ചേസിനും അവസരമുണ്ട്. ഓൺലൈൻ ഷോപ്പിംഗിന് https://kewalrams.com സന്ദർശിക്കുക. അല്ലെങ്കിൽ +973 39749686, wa.link/uevs02 ബന്ധപ്പെടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TitanTitan watch
News Summary - Titan: The Marvelous Universe of Watchmaking Beauty
Next Story