പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി
text_fieldsന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി എണ്ണ കമ്പനികൾ. 19 കിലോയുള്ള സിലിണ്ടറിന്റെ വില 50 രൂപയാണ് എണ്ണ കമ്പനികൾ വർധിപ്പിച്ചത്. എന്നാൽ, ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന എൽ.പി.ജി വിലയിൽ കമ്പനികൾ ഒരു വർധനയും വരുത്തിയിട്ടില്ല. ഇന്ന് കേന്ദ്രബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് വില വർധനയെന്നത് ശ്രദ്ധേയമാണ്.
ഇന്ത്യൻ ഓയിൽ വെബ്സൈറ്റ് അനുസരിച്ച് വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 1,740.50 രൂപയാണ് വില. മുംബൈയിൽ 1,692 രൂപയും കൊൽക്കത്തയിൽ 1,844 രൂപയുമാണ് വാണിജ്യ പാചകവാതക സിലിണ്ടർ വില. കേരളത്തിൽ എറണാകുളത്ത് 1747 രൂപയാണ് വില. നിലവിൽ എല്ലാമാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികൾ എൽ.പി.ജി വിലയിൽ മാറ്റം വരുത്തുന്നത്.എന്നാൽ, ദീർഘകാലമായി എണ്ണ കമ്പനികൾ പെട്രോൾ-ഡീസൽ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.
അതേസമയം, കഴിഞ്ഞാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണവില ഉയർന്നിട്ടുണ്ട്. അഞ്ച് ശതമാനം വില വർധനവാണ് അന്താരാഷ്ട്ര വിപണിയിൽ രേഖപ്പെടുത്തിയത്. 68.53 ഡോളറായാണ് വില ഉയർന്നത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വില 5.1 ശതമാനം ഉയർന്നു. 64.33 ഡോളറായാണ് വില ഉയർന്നത്. മിഡിൽ ഈസ്റ്റിൽ ഉടലെടുത്ത സംഘർഷ സാഹചര്യമാണ് എണ്ണവില ഉയരാനുള്ള പ്രധാന കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

