Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഒറ്റദിവസം 2.71 ലക്ഷം...

ഒറ്റദിവസം 2.71 ലക്ഷം കോടിയുടെ നേട്ടം; ഓഹരി വിപണിയിൽ നിന്ന്​ പണംവാരി മസ്​ക്​

text_fields
bookmark_border
ഒറ്റദിവസം 2.71 ലക്ഷം കോടിയുടെ നേട്ടം; ഓഹരി വിപണിയിൽ നിന്ന്​ പണംവാരി മസ്​ക്​
cancel

വാഷിങ്​ടൺ: ടെസ്​ല സി.ഇ.ഒ ഇലോൺ മസ്​കിന്‍റെ ആസ്​തിവയിൽ വൻ വർധന. മസ്​കിന്‍റെ സ്വത്തിൽ 2.71 ലക്ഷം കോടിയുടെ വർധനയാണ്​ ഒറ്റദിവസം കൊണ്ട്​ ഉണ്ടായത്​. ഹെർട്​സ്​ ഗ്ലോബൽ ഹോൾഡിങ്​ ടെസ്​ലക്ക്​ ഒരു ലക്ഷം കാറുകളുടെ ഓർഡർ നൽകിയതാണ്​ മസ്​കിനും ഗു​ണകരമായത്​. ഇതോടെ ടെസ്​ല ഓഹരികളുടെ മൂല്യം വൻതോതിൽ കുതിച്ചുയർന്നു. 14.9 ശതമാനം നേട്ടമാണ്​ ടെസ്​ല ഓഹരികൾക്കുണ്ടായത്​. 1,045.02ആണ്​ ഓഹരികളുടെ വില. റോയി​േട്ടഴ്​സിന്‍റെ കണക്ക്​ പ്രകാരം ലോകത്തെ ഏറ്റവും മൂല്യമേറിയ കാർ കമ്പനിയായും ടെസ്​ല മാറി.

ബ്ലുബെർഗിന്‍റെ ബില്യണയർ ഇൻഡക്​സ്​ പ്രകാരം ഒരാൾ ഒരു ദിവസം നേടുന്ന ഏറ്റവും വലിയ നേട്ടമാണിത്​. ചൈനീസ്​ വ്യവസായി സോങ്​ ഷാൻഹാന്‍റെ റെക്കോർഡാണ്​ മസ്​ക്​ മറികടന്നത്​. ഒരു ദിവസം 32 ബില്യൺ ഡോളറിന്‍റെ നേട്ടമാണ്​ ഷാൻഹാന്​ ഉണ്ടായത്​. അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള കുപ്പിവെള്ള കമ്പനി ഓഹരി വിപണിയിൽ ലിസ്റ്റ്​ ചെയ്​തതോടെയായിരുന്നു നേട്ടം.

അതേസമയം, യു.എസ്​ ഓഹരി വിപണിയായ നാസ്​ഡാക്കിൽ ടെസ്​ലയുടെ വിപണിമൂലധനം 1.02 ട്രില്യൺ ഡോളർ പിന്നിട്ടും കുതിക്കുകയാണ്​. ആപ്പിൾ, ആമസോൺ, മൈക്രോസോഫ്​റ്റ്​, ആൽഫബെറ്റ്​ തുടങ്ങിയ കമ്പനികൾക്കൊപ്പമാണ്​ ട്രില്യൺ ഡോളർ വിപണി മൂല്യമുള്ള കമ്പനിയായി ടെസ്​ലയും ഉയർന്നത്​. ഇന്ത്യൻ ഓഹരി വിപണിയുമായി താരതമ്യം ചെയ്യു​േമ്പാൾ ബോംബെ സ്​റ്റോക്​ എക്​സ്​ചേഞ്ചിലെ ആദ്യത്തെ അഞ്ച്​ കമ്പനികളേക്കാളും മൂല്യമുള്ള കമ്പനിയായി ടെസ്​ല മാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elon musktesla
News Summary - Tesla’s market cap now more than top 5 BSE companies combined; Elon Musk’s wealth grows $36 billion
Next Story