Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightടാറ്റ സൺസ് ചെയർമാന്‍റെ...

ടാറ്റ സൺസ് ചെയർമാന്‍റെ രാജിക്ക് പിന്നാലെ ടി.സി.എസ് ഷെയറിൽ ഇടിവ്

text_fields
bookmark_border
ടാറ്റ സൺസ് ചെയർമാന്‍റെ രാജിക്ക് പിന്നാലെ ടി.സി.എസ് ഷെയറിൽ ഇടിവ്
cancel

മുംബൈ: ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്ന് എൻ. ചന്ദ്രശേഖരൻ രാജിവെച്ചതിനെ തുടർന്ന് ബുധനാഴ്ചത്തെ വ്യാപാരത്തിൽ ടി.സി.എസിന്‍റെ ഓഹരികൾ 5 ശതമാനം ഇടിഞ്ഞു. ജൂൺ പാദാവസാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര ഐ.ടി കയറ്റുമതിക്കാരായ ടി.സി.എസിന്‍റെ 71.74 ശതമാനം ഓഹരി പങ്കാളിത്തമുള്ള പ്രൊമോട്ടർ സ്ഥാപനമാണ് ടാറ്റ സൺസ്. വാർഷിക ഓഹരി ഉടമകളുടെ വോട്ടെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴാണ് രാജി വാർത്ത പുറത്തുവരുന്നത്.

രാവിലെ 11:05 ഓടെ എൻ.എസ്.ഇയിൽ ഓഹരി ഒന്നിന് 2,336.90 രൂപ നിരക്കിലാണ് വ്യാപാരം നടന്നത്, ഇത് 4.55 ശതമാനം ഇടിവാണ്. ഇതിന് പുറമെ ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് 1.6 ശതമാനവും, ടൈറ്റൻ കമ്പനി 1.3 ശതമാനവും ഇടിഞ്ഞു.

ടാറ്റ സ്റ്റീൽ, ഇന്ത്യൻ ഹോട്ടൽസ് കമ്പനി എന്നിവ യഥാക്രമം 1.13 ശതമാനവും 1.04 ശതമാനവും ഇടിഞ്ഞു. ടാറ്റ ടെക്നോളജീസ്, ടാറ്റ ഇൻവെസ്റ്റ്മെന്‍റ് കോർപ്പറേഷൻ, ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് എന്നിവ 1 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.

2027 ഫെബ്രുവരി 20നാണ് ചന്ദ്ര ശേഖരന്‍റെ ചെയർമാൻ പദവിയുടെ കാലാവധി അവസാനിക്കുക. നിലവിൽ തന്‍റെ കാലാവധി തീരുന്നതുവരെ ആ പദവിയിൽ തുടരുമെന്നുമാണ് ലഭിക്കുന്ന വിവരം. ടാറ്റാ ഗ്രൂപ്പിലെ 40 വർഷത്തെ സേവനം അവസാനിപ്പിച്ചാണ് ചന്ദ്ര ശേഖരന്‍റെ രാജി. അപ്രതീക്ഷിത രാജി കോർപ്പറേറ്റ് രംഗത്ത് അനിശ്ചിതത്വം സൃഷിടിച്ചുവെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stock markettcstata sonsN Chandrasekaran
News Summary - TCS shares fall following Chairman's resignation.
Next Story