ജ്വല്ലറി പ്ലയർ പുറത്തിറക്കി തപാരിയ ടൂൾസ്
text_fieldsകുവൈത്ത് സിറ്റി:ഇന്ത്യൻ ആഭരണ വിപണിക്ക് സമ്മാനമായി തപാരിയ ടൂൾസ് പുതിയ മൈക്രോ ജ്വല്ലറി പ്ലയർ പുറത്തിറക്കുന്നു. ആഭരണ നിർമാതാക്കൾക്കായി പ്രത്യേകം രൂപകൽപന ചെയ്തവയാണിവ. ഫ്ലാറ്റ് നോസ് പ്ലയേഴ്സ്, റൗണ്ട് നോസ് പ്ലയേഴ്സ്, ലോങ് നോസ് പ്ലയേഴ്സ് എന്നിവ അതിൽ ചിലതാണ്.
സാധാരണ മുതൽ ആധുനികമായി നിർമിച്ചതുൾപ്പെടെ വിവിധ ഇനം ജ്വല്ലറി പ്ലയറുകൾ ലഭ്യമാണ്. സ്റ്റീൽകൊണ്ട് നിർമിച്ചിരിക്കുന്നതിനാൽ തന്നെ ദൃഢതയേറിയതും നീണ്ടുനിൽക്കുന്നതുമാണ്. ഇത് സ്റ്റെയിൻലെസ് സ്റ്റീലിനെക്കാൾ ശക്തിയേറിയതാണ്.
അതുകൊണ്ടുതന്നെ ദ്രവീകരിക്കില്ല. ഫ്ലാറ്റ് നോസ് പ്ലയേഴ്സിന്‍റെ വീതിയേറിയതും പരന്നതുമായ പല്ലുകൾ വലിയ ഇനം വസ്തുക്കൾ പിടിക്കുന്നതിന് അനുയോജ്യമാണ്. റൗണ്ട് നോസ് പ്ലയേഴ്സിന്‍റെ ഉരുണ്ടതും കൂർത്തതുമായ പല്ലുകൾ ആഭരണങ്ങളിൽ വളവുകൾ നിർമിക്കാനും അതോടൊപ്പം ലോങ് റീച്ച് മിനി പ്ലയർ, ബെന്‍റ് നോസ് പ്ലയർ എന്നിവയുടെ വളഞ്ഞ അറ്റങ്ങൾ ചെറിയ ഇനങ്ങൾ പിടിക്കുന്നതിനും അനുയോജ്യമാണ്. എർഗണോമിക് ഹാൻഡിലുകൾ ഫ്ലക്സിബിൾ പി.വി.സി ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.
ടി.ടി.എൽ മൈക്രോ ജ്വല്ലറി പ്ലയർ തുരുമ്പിനെ പ്രതിരോധിക്കുകയും ദ്രവീകരിക്കാതെ നീണ്ടുനിൽക്കുകയും ചെയ്യുന്നു. ആഭരണ നിർമാതാക്കൾക്ക് മാത്രമല്ല കരകൗശല തൊഴിലാളികൾക്കും ലഭ്യമാണ്.
വിശദ വിവരങ്ങൾക്ക്: തപാരിയ ടൂൾസ് ലിമിറ്റഡ് 423/424, എ-2, ഷാ ആൻഡ് നഹർ, ലോവർ പാരൽ, മുംബൈ 400 013. ടെലി: 022-6147 8646. ഫാക്സ്: 022-24953230 ഇ-മെയിൽ: sales@tapariatools.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

