Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഞ്ചസാര വില കുതിക്കുന്നു; ഒ​രു മാ​സ​ത്തി​നി​ടെ കൂ​ടി​യ​ത് നാ​ലു രൂ​പ​യി​ലേ​റെ

text_fields
bookmark_border
sugar
cancel
camera_altപ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പ​ഞ്ച​സാ​ര വി​ല കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ചി​ല്ല​റ, മൊ​ത്ത​വ്യാ​പാ​ര വി​പ​ണി​ക​ളി​ൽ കി​ലോ​ക്ക് നാ​ലു​രൂ​പ​യി​ലേ​റെ​യാ​ണ് വ​ർ​ധി​ച്ച​ത്. ഉ​ത്സ​വ​കാ​ല​ത്ത് ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ വി​വി​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടും വി​ല​ക്ക​യ​റ്റം തു​ട​രു​ക​യാ​ണ്.

ഉ​പ​ഭോ​ക്തൃ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം പ​ഞ്ച​സാ​ര​യു​ടെ ശ​രാ​ശ​രി ചി​ല്ല​റ വി​ല കി​ലോ​ക്ക് 59.50 രൂ​പ​യും മൊ​ത്ത​വി​ല 55.40 രൂ​പ​യു​മാ​ണ്. ഒ​രു വ​ർ​ഷ​ത്തി​നി​ടെ കി​ലോ​ക്ക് 12-13 രൂ​പ​യു​ടെ വ​ർ​ധ​ന​വു​ണ്ടാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സ​മ​യ​ത്ത് ചി​ല്ല​റ വി​ല 46.50 രൂ​പ​യും മൊ​ത്ത​വി​ല 43.23 രൂ​പ​യു​മാ​യി​രു​ന്നു.

മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന ചി​ല്ല​റ വി​ല കൊ​ൽ​ക്ക​ത്ത​യി​ലാ​ണ്. ന​വം​ബ​ർ മൂ​ന്നി​ലെ ക​ണ​ക്കു​പ്ര​കാ​രം കി​ലോ​ക്ക് 65 രൂ​പ​യാ​ണ് ഇ​വി​ടെ വി​ല. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് 50 രൂ​പ​യാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽ 64 രൂ​പ​യും മും​ബൈ​യി​ൽ 61 രൂ​പ​യു​മാ​ണ്.

2025-26 സീ​സ​ണി​ലെ പ​ഞ്ച​സാ​ര ഉ​ൽ​പാ​ദ​നം നേ​ര​ത്തെ പ്ര​തീ​ക്ഷി​ച്ച​തി​ലും കു​റ​ഞ്ഞ​താ​ണ് വി​ല​വ​ർ​ധ​ന​ക്ക് പ്ര​ധാ​ന കാ​ര​ണം. ഉ​ത്സ​വ കാ​ല​ത്തെ അ​ധി​ക ആ​വ​ശ്യം, കൃ​ഷി​നാ​ശം, ആ​ഗോ​ള വി​പ​ണി​യി​ലെ ല​ഭ്യ​ത​ക്കു​റ​വ്, പൂ​ഴ്ത്തി​വെ​പ്പ് എ​ന്നി​വ​യും വി​ല ഉ​യ​രാ​ൻ ഇ​ട​യാ​ക്കി.

അ​തേ​സ​മ​യം, 2026-27 പ​ഞ്ച​സാ​ര ഉ​ൽ​പാ​ദ​ന സീ​സ​ണി​ന്റെ ആ​ദ്യ മാ​സ​ത്തി​ൽ രാ​ജ്യ​ത്ത് 8.45 ല​ക്ഷം ട​ൺ ഉ​ൽ​പാ​ദി​പ്പി​ച്ച​താ​യി നാ​ഷ​ന​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കോ​ഓ​പ​റേ​റ്റി​വ് ഷു​ഗ​ർ ഫാ​ക്ട​റീ​സ് ലി​മി​റ്റ​ഡ് അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ എ​ട്ടി​ന് ആ​രം​ഭി​ച്ച സീ​സ​ണി​ൽ 30 വ​രെ 152 പ​ഞ്ച​സാ​ര മി​ല്ലു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. ഉ​ത്സ​വ​കാ​ല​ത്ത് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലേ​ക്കു​ള്ള വി​ത​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sugar Prices Surge; Increase Exceeds Four Rupees in a Month
Next Story