Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസെൻസെക്​സ്​ വീണ്ടും...

സെൻസെക്​സ്​ വീണ്ടും 60,000ത്തിൽ; നിക്ഷേപകരുടെ ഒഴുക്കുണ്ടാവുമെന്ന പ്രതീക്ഷയിൽ വിപണി

text_fields
bookmark_border
സെൻസെക്​സ്​ വീണ്ടും 60,000ത്തിൽ; നിക്ഷേപകരുടെ ഒഴുക്കുണ്ടാവുമെന്ന പ്രതീക്ഷയിൽ വിപണി
cancel

കൊച്ചി: ലാഭമെടുപ്പിനൊടുവിൽ ആഭ്യന്തര-വിദേശ ധനകാര്യസ്ഥാപനങ്ങൾ മുൻ നിര ഓഹരികളിൽ നിക്ഷപകരായത്‌ സെൻസെക്‌സിനെ വീണ്ടും 60,000ലേയ്‌ക്ക്‌ തിരിച്ച്‌ എത്തിച്ചു. മുൻവാരംസൂചിപ്പിച്ചത്​ പോലെ 59,800 ന്‌ മുകളിൽ തന്നെയാണ്​ വിപണി വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്​. ബോംബെ സെൻസെക്‌സ്‌ 1293 പോയിൻറ്റും നിഫ്‌റ്റി സൂചിക 363 പോയിന്‍റും പ്രതിവാര നേട്ടത്തിലാണ്‌. രണ്ട്‌ സൂചികയും കഴിഞ്ഞ വാരം രണ്ട്‌ ശതമാനം മികവിലാണ്‌. വിപണിയിലെ ഉണർവ്‌ കണ്ട്‌ ഈ വാരം കൂടുതൽ ഇടപാടുകാർരംഗത്ത്‌ ഇറങ്ങാം.

നടപ്പ്‌ വർഷം സെൻസെക്‌സ്‌12,307 പോയിൻറ്റും നിഫ്‌റ്റി 3913 പോയിൻറ്റും ഉയർന്നു. ഈവർഷം സൂചിക ഉയർന്നത്‌ 25 ശതമാനമാണ്‌.വാരത്തിന്‍റെ ആദ്യ പകുതിയിൽ വിപണി തളർച്ചയിലായിരുന്നു. എന്നാൽ വാരാന്ത്യം റിസർവ്‌ ബാങ്ക്‌ പലിശ നിരക്കുകളിൽ മാറ്റം വരുത്താത്തത്​ ഫണ്ടുകളെവിപണിയിലേയ്‌ക്ക്‌ അടുപ്പിച്ചു.

തുടർച്ചയായ എട്ടാമത്തെ വായ്‌പാ അവലോകനത്തിലും ആർ.ബി.ഐ പലിശയിൽ മാറ്റം വരുത്തിയില്ല. അനുകുലവാർത്തയുടെ ചുവട്‌ പിടിച്ച്‌ നിഫ്‌റ്റി സൂചിക വാരാന്ത്യം റെക്കോർഡ്‌ പ്രകടനത്തിന്‌ ശ്രമിച്ചു. നിഫ്‌റ്റി മുൻവാരത്തിലെ 17,532 ൽ നിന്ന്‌ അൽപ്പം മികവോടെയാണ്‌ ഇടപാടുകൾക്ക്‌ തുടക്കം കുറിച്ചതെങ്കിലും ആ തിളക്കത്തിന്‌ അൽപ്പായുസ്‌ മാത്രമേ ലഭിച്ചുള്ളു.

വാരമധ്യത്തിൽ സൂചിക തളർന്നഘട്ടത്തിലാണ്‌ ഒരു വിഭാഗം ഫണ്ടുകൾ പുതിയ ബയ്യിങിന്‌ ഉത്സാഹിച്ചതോടെ സൂചിക17,941 വരെ ഉയർന്നു. മുൻവാരം ഇതേ കോളത്തിൽ സുചിപ്പിച്ചതാണ്‌ 17,947 ൽ തടസം നേരിടുമെന്ന കാര്യം. വാരാന്ത്യം നിഫ്‌റ്റി 17,895 പോയിൻറ്റിലാണ്‌. വിപണിയുടെ സാങ്കേതിക വശങ്ങൾ പരിശോധിച്ചാൽ 17,950 റേഞ്ചിൽ കടുത്ത പ്രതിരോധമേഖലയായി മാറിയാൽ ഓപ്പറേറ്റമാർ അടുത്ത വാരത്തിലും ലാഭമെടുപ്പിന്‌ മുൻതൂക്കം നൽകാം.

അതേ സമയം 18,000 കടക്കാനായാൽ 18,017 ലും 18,140 ലും തടസം നേരിടാം. ലാഭമെടുപ്പ്‌ വിൽപ്പനസമ്മർദ്ദമായാൽ 17,698 ലും 17,497 ലും താങ്ങുണ്ട്‌. മുൻവാരത്തിലെ 58,765 ൽ നിന്ന്‌ നേട്ടതോടെയാണ്‌തിങ്കളാഴ്‌ച്ച വ്യാപാരം പുനരാരംഭിച്ചത്‌. വ്യാഴാഴ്‌ച്ച വ്യാപാരം അവസാനിക്കും വരെ അറുപതിനായിരത്തിന്‌ മുകളിൽ പ്രവേശിക്കാൻ സൂചികയ്‌ക്കായില്ലെങ്കിലും വാരാന്ത്യ ദിനത്തിലെ ബുൾ റാലിയിൽ 60,212 വരെ കയറിയ ശേഷം60,059 ൽ ക്ലോസിങ്‌ നടന്നു.

മുൻവാരത്തിലെ ലാഭമെടുപ്പിന്‌ ശേഷമുള്ളവാങ്ങൽ താൽപര്യം ബ്ലൂചിപ്പ്‌ ഓഹരികളായ ഒ.എൻ.ജി.സി, എം ആൻറ്‌ എം, ആർ.ഐ.എൽ,വിപ്രോ, ഇൻഫോസിസ്‌, ടി.സി.എസ്‌, എച്ച്‌.സി.എൽ, എസ്‌.ബി.ഐ, എച്ച്​.ഡി.എഫ്.സിബാങ്ക്‌,ഐ.സി.ഐ.സി.ഐ ബാങ്ക്‌, എയർടെൽ, ബി.പി.സി.എൽ, മാരുതി, ഐ.ഒ.സി തുടങ്ങിയവയ്‌ക്ക്‌കരുത്ത്‌ പകർന്നു.

ആർ.ഐ.എൽ ഓഹരി വില വാരാന്ത്യം 2480 രൂപ വരെ ഉയർന്നു. വിദേശ ഫണ്ടുകൾ കഴിഞ്ഞവാരം 3685.65 കോടിരൂപയുടെ ഓഹരികൾ വിറ്റു, ആഭ്യന്തര ഫണ്ടുകൾ ഈ അവസരത്തിൽ 3458.05 കോടി രൂപഓഹരിയിൽ നിക്ഷേപിച്ചു. റിസർവ്‌ ബാങ്ക് വായ്പ നിരക്കിൽ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് നാല്‌ ശതമാനത്തിലുംറിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും നിലനിർത്തി.

ഫോറെക്‌സ്‌ മാർക്കറ്റിൽ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിന്‌ മുന്നിൽ രൂപ 74.12ൽ നിന്ന്‌ 75.17 ലേയ്‌ക്ക്‌ ദുർബലമായി.സാമ്പത്തിക രംഗത്തെ ചലനങ്ങളും ക്രൂഡ്‌ ഓയിൽവിപണിയിലെ ഉണർവും കണക്കിലെടുത്താൽ മൂല്യതകർച്ച തുടരാം.

ഇതിനിടയിൽ ഒക്ടോബർ ഒന്നിന് അവസാനിച്ചവാരം രാജ്യത്തിന്‍റെ വിദേശനാണ്യ ശേഖരം 1.169ബില്യൺ ഡോളർ കുറഞ്ഞ്‌ 637.477 ബില്യൺ ഡോളറായി. രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ്‌ ഓയിൽ വില ബാരലിന്‌ 82.80 ഡോളറിലും സ്വർണം ട്രോയ്‌ ഔൺസിന്‌ 1757 ഡോളറിലുമാണ്‌.

Show Full Article
TAGS:BSE NSE 
News Summary - Stock market review
Next Story