Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓഹരി വിപണികൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

text_fields
bookmark_border
ഓഹരി വിപണികൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു
cancel

മുംബൈ: ബുൾ തരംഗത്തിൽ ഓഹരി ഇൻഡക്‌സുകൾ വീണ്ടും തിളങ്ങി. ഡെറിവേറ്റീവ്‌ മാർക്കറ്റിൽ ആഗസ്‌റ്റ്‌ സീരീസ്‌ സെറ്റിൽമെൻറ്‌ വേളയിലും മുൻ നിര ഓഹരികളിൽ ദൃശ്യമായവാങ്ങൽ താൽപര്യം പ്രമുഖ ഇൻഡക്‌സുകളുടെ തിളക്കം വർദ്ധിപ്പിച്ചു.

ഫെബ്രുവരിക്ക്‌ ശേഷം ആദ്യമായി നിഫ്‌റ്റി സൂചിക ഇന്ന്‌ 11,600 ലേയ്‌ക്ക്‌ പ്രവേശിച്ചു. വ്യാപാരം അവസാനിക്കുമ്പോൾ നിഫ്റ്റി ഒമ്പത്‌ പോയിൻറ്‌ മികവിൽ 11,559 ലും ബോംബെസെൻസെക്‌സ്‌ 40 പോയിൻറ്‌ ഉയർന്ന്‌ 39,113ലുമാണ്‌. റിയാലിറ്റി വിഭാഗം ഓഹരികളിൽ വാങ്ങൽ താൽപര്യം ശക്തമായിരുന്നു.

എച്ച്‌ ഡി എഫ്‌ സി , ആക്‌സിസ്‌ ബാങ്ക്‌, എം ആൻറ്​ എം, എസ്‌.ബി ഐ തുടങ്ങിയവ മികവ്‌ കാണിച്ചു. ഇന്ത്യൻമാർക്കറ്റ്‌ തുടർച്ചയായ അഞ്ചാം ദിവസമാണ്‌ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നത്‌.ഫോറെക്‌സ്‌ മാർക്കറ്റിൽ യു എസ്‌ ഡോളറിന്‌ മുന്നിൽ രൂപയുടെ മൂല്യം വീണ്ടും ശക്തിപ്രാപിച്ചു. രൂപ 74.37 ൽ നിന്ന്‌ 73.77 ലേയ്‌ക്ക്‌ മികവ്‌കാണിച്ച ശേഷം 73.86 ലാണ്‌. വിദേശ നിക്ഷേപം ഉയർന്നത്‌ രൂപയ്‌ക്ക്‌ നേട്ടമായി. ഇന്നലെ വിദേശ ഓപ്പറേറ്റർമാർ 1581 കോടി രൂപയുടെ നിക്ഷേപം നടത്തി. അവർ ഇന്നും വിപണിയിൽ സജീവമായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Stock market gain
Next Story