Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പി.എ...

യു.പി.എ അധികാരത്തിലെത്തിയപ്പോൾ സോണിയ ഗാന്ധിയെ പ്രധാനമന്ത്രിയായി നിർദേശിച്ചിരുന്നുവെന്ന്​ രാംദാസ്​ അത്താവാലെ

text_fields
bookmark_border
യു.പി.എ അധികാരത്തിലെത്തിയപ്പോൾ സോണിയ ഗാന്ധിയെ പ്രധാനമന്ത്രിയായി നിർദേശിച്ചിരുന്നുവെന്ന്​ രാംദാസ്​ അത്താവാലെ
cancel

ന്യൂഡൽഹി: യു.പി.എ അധികാരത്തിലെത്തിയപ്പോൾ സോണിയ ഗാന്ധിയെ താൻ പ്രധാനമന്ത്രിയായി നിർദേശിച്ചിരുന്നുവെന്ന്​ കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. 2004ൽ യു.പിഎ അധികാരത്തിലെത്തിയപ്പോൾ താൻ സോണിയയുടെ പേരാണ്​ നിർദേശിച്ചത്​. അവർ ജനിച്ചത്​ വിദേശരാജ്യത്താണെന്നത്​ പ്രശ്​നമല്ലെന്നും അന്ന്​ പറഞ്ഞിരുന്നതായി അത്താവാലെ വ്യക്​തമാക്കി. ശനിയാഴ്ച ഇന്ദോറിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ്​ പരാമർശം.

സോണിയ ഗാന്ധിയെ താൻ പ്രധാനമന്ത്രിയായി നിർദേശിച്ചു. അവർ വിദേശത്ത്​ ജനിച്ചുവെന്നുള്ളത്​​​ പ്രശ്​നമല്ലെന്നും പറഞ്ഞിരുന്നു. കമല ഹാരിസിന്​ യു.എസിന്‍റെ വൈസ്​ പ്രസിഡന്‍റാകാമെങ്കിൽ സോണിയക്ക്​ ഇന്ത്യയു​ടെ പ്രധാനമന്ത്രിയുമാകാം.

സോണിയ ഗാന്ധി പ്രധാനമന്ത്രിപദം ഏറ്റെടുത്തില്ലെങ്കിൽ ശരത്​ പവാറിന്‍റെ പേരാണ്​ താൻ നിർദേശിച്ചത്​. എന്നാൽ, നിർദേശം സോണിയ അംഗീകരിച്ചില്ല. ശരത്​ പവാറിനായിരുന്നു സ്ഥാനത്തിന്​ അർഹതയെന്നും രാംദാസ് അത്താവാലെ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonia gandhi#Ramdas Athawale
News Summary - Sonia Gandhi should have become PM or nominated Pawar instead of Manmohan
Next Story