Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിപണി: ആദ്യ മണിക്കൂറുകളിൽ അദാനി ഓഹരികൾക്ക് ഇന്നും തിരിച്ചടി

text_fields
bookmark_border
share market 987876
cancel

മുംബൈ: രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഓഹരി വ്യാപാരം പുനരാരംഭിച്ചപ്പോൾ ആദ്യ മണിക്കൂറിൽ അദാനി ഓഹരികൾക്ക് തിരിച്ചടി തുടരുന്നു. വിപണി ആരംഭിച്ചയുടൻ കൈവരിച്ച നേട്ടം ഓഹരികൾക്ക് നിലനിർത്താനായില്ല. സെൻസെക്സും നിഫ്റ്റിയും തുടക്കത്തിൽ പച്ച കത്തിയെങ്കിലും ആദ്യ മണിക്കൂറിന് ശേഷം നഷ്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.

അദാനി എന്‍റർപ്രൈസ്, അദാനി പോർട്സ്, അംബുജ സിമന്‍റ്സ്, എ.സി.സി എന്നിവ വിപണിയുടെ ആരംഭത്തിൽ 10 ശതമാനം കുതിച്ചുയർന്ന് അപ്പർ സർക്യൂട്ട് പരിധിയിലെത്തിയെങ്കിലും കുതിപ്പ് നിലനിർത്താനായില്ല. നാല് ശതമാനത്തിന് മുകളിൽ നേട്ടം നിലനിർത്തുന്ന അദാനി എന്‍റർപ്രൈസാണ് ഇന്ന് മെച്ചമുണ്ടാക്കിയത്. അതേസമയം, അദാനി ടോട്ടൽ ഗ്യാസ്, അദാനി ഗ്രീൻ എനർജി, അദാനി വിൽമർ, അദാനി പവർ എന്നീ ഷെയറുകൾ ഇന്നും കനത്ത തകർച്ച നേരിടുകയാണ്.

ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങൾക്ക് ഇന്ന് വിപണി ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്നലെ രാത്രി അദാനി ഗ്രൂപ്പ് വിശദമായ മറുപടി നൽകിയിരുന്നു. നിക്ഷേപകരിൽ ആത്മവിശ്വാസമുണർത്താൻ ഇതിന് സാധിക്കുമെന്നായിരുന്നു പ്രതീക്ഷ. അതേസമയം, അദാനിയുടെത് തങ്ങളുടയർത്തിയ ആരോപണങ്ങൾക്കുള്ള കൃത്യമായ മറുപടിയല്ലെന്ന് വ്യക്തമാക്കി ഹിൻഡൻബർഗ് രംഗത്തെത്തി. തട്ടിപ്പിനെ ദേശീയതയുപയോഗിച്ച് മറയ്ക്കുകയാണ് അദാനി ചെയ്യുന്നതെന്നും ഹിൻഡൻബർഗ് ആരോപിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - share market updates adani group stocks
Next Story