Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightബജറ്റ്​ ദിനത്തിൽ ഓഹരി...

ബജറ്റ്​ ദിനത്തിൽ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു

text_fields
bookmark_border
Sensex Crashes Over 1200 Points On Weak Global Cues
cancel

മുംബൈ: ബജറ്റിന്​ മുന്നോടിയായി ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെൻസെക്സ്​ 800ഉം നിഫ്​റ്റി 200 പോയിന്‍റും ഉയർന്നു. ഏഷ്യൻ വിപണികളിൽ ജപ്പാൻ, ആസ്​ട്രേലിയ തുടങ്ങിയ വിപണികളും നേട്ടത്തിലാണ്​. യു.എസിൽ ഡൗ ജോൺസ്​ 1.18 ശതമാനവും എസ്​& പി 500 1.89 ശതമാനം നേട്ടത്തോടെയുമാണ്​ തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്​.

ഈ സാമ്പത്തിക വർഷം സമ്പദ്​വ്യവസ്ഥ 9.2 ശതമാനം നിരക്കിൽ വളരുമെന്ന സാമ്പത്തിക സർവേ റിപ്പോർട്ടിലെ പരാമർശമാണ്​ ഓഹരി വിപണിക്ക്​ കരുത്തായത്​. കഴിഞ്ഞ വർഷം സാമ്പത്തിക വളർച്ച നിരക്ക്​ 7.3 ശതമാനം മാത്രമായിരുന്നു. കോവിഡിനെ തുടർന്നായിരുന്നു സാമ്പത്തിക വളർച്ച ഇടിഞ്ഞത്​.

നിഫ്​റ്റി ബാങ്ക്​ ഇൻഡക്സ്​ 1.9 ശതമാനം ഉയർന്നു. ഇൻഡസ്​ലാൻഡ്​ ബാങ്ക്​, ഐ.സി.ഐ.സി.ഐ ബാങ്ക്​ എന്നിവയാണ്​ നേട്ടമുണ്ടാക്കിയത്​. എസ്​.സി.ഐ, ഇൻഡോ​േകാ, ജി.പി.ഐ.എൽ എന്നീ ഓഹരികളാണ്​ വിപണിയിൽ വലിയ നേട്ടമുണ്ടാക്കിയത്​. ഐ.ഒ.സി, ടാറ്റ മോട്ടോഴ്​സ്​ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sensexnifty
News Summary - Sensex Surges Over 500 Points Ahead Of Budget, Nifty Trades Above 17,500
Next Story