റിലയൻസിന്റെ കരുത്തിൽ കുതിച്ച് നിഫ്റ്റി; സൂചികകൾ നേട്ടത്തിൽ
text_fieldsമുംബൈ: ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 454 പോയിന്റ് നേട്ടത്തോടെ 58,795 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 121 പോയിന്റ് ഉയർന്ന് 17,536 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.
റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്.ഡി.എഫ്.സി, ഐ.ടി.സി, എയർടെൽ, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളാണ് വിപണിയുടെ കുതിപ്പിന് പിന്നിൽ. നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് റിലയൻസാണ്. ആറ് ശതമാനം നേട്ടമാണ് റിലയൻസിനുണ്ടായത്. 2502 രൂപയിലേക്കാണ് റിലയൻസിന്റെ ഓഹരിവില കുതിച്ചത്.
ഹിൻഡാൽകോ, ഇൻഡസ്ലാൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ശ്രീ സിമന്റ്, ടാറ്റ സ്റ്റീൽ, മഹീന്ദ്ര & മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഐഷർ മോട്ടോഴ്സ്, ഭാരത് െപട്രോളിയം, ബജാജ് ഒാട്ടോ, എൽ&ടി, കോൾ ഇന്ത്യ എന്നിവക്ക് നഷ്ടം നേരിട്ടു.

