നിഫ്റ്റി റെക്കോർഡ് ഉയരത്തിൽ; സെൻസെക്സിന് 500 പോയിന്‍റ് നേട്ടം
text_fieldsമുംബൈ: നാലാം പാദത്തിലെ ജി.ഡി.പി സംബന്ധിച്ച കണക്കുകൾ പുറത്ത് വരാനിരിക്കെ നിഫ്റ്റിയും സെൻസെക്സും നേട്ടത്തോടെ തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചു. 515 പോയിന്‍റ് നേട്ടത്തോടെ സെൻസെക്സ് 51,937 പോയിന്‍റിലാണ് വ്യാപനം അവസാനിപ്പിച്ചത്. 147 പോയിന്‍റ് നേട്ടം സ്വന്തമാക്കി നിഫ്റ്റി പുതിയ ഉയരത്തിലെത്തി. 15,583 പോയിന്‍റിലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്.
മെറ്റൽ, ബാങ്കിങ് ഓഹരികൾ കുതിച്ചതാണ് സെൻസെക്സിന്റെ നേട്ടത്തിന് ഇടയാക്കിയത്. റിലയൻസ്, ഐ.സി.ഐ.സി.െഎ ബാങ്ക്, ഭാരതി എയർടെൽ, ഐ.ടി.സി, ഡോ.റെഡ്ഡി, മാരുതി തുടങ്ങിയ ഓഹരികളെല്ലാം സെൻസെക്സിൽ നേട്ടമുണ്ടാക്കി.
എം&എം, ഇൻഫോസിസ്, ഇഡസ്ലാൻഡ് ബാങ്ക്, എൽ&ടി, സൺ ഫാർമ തുടങ്ങിയ കമ്പനികൾ നഷ്ടത്തിലായി. നാഷണൽ സ്റ്റാറ്റസ്റ്റിക്സ് ഓർഗനൈസേഷൻ നാലാംപാദ ജി.ഡി.പിയെ സംബന്ധിച്ച കണക്കുകൾ ഇന്ന് പുറത്തുവിടാനിരിക്കെയാണ് ഓഹരി വിപണികൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

