1000 പോയന്റിലേറെ ഉയർന്ന് സെൻസെക്സ്
text_fieldsമുംബൈ: ധന, ബാങ്കിങ്, ഐ.ടി ഓഹരികൾ നിക്ഷേപകർ വാങ്ങിക്കൂട്ടിയതിന്റെ കരുത്തിൽ രണ്ടു ശതമാനത്തിനടുത്ത് നേട്ടവുമായി ഇന്ത്യൻ ഓഹരി വിപണി സൂചികകൾ. 1041 പോയന്റ് കയറിയ സെൻസെക്സ് 56,000 നിലവാരം ഭേദിച്ചു. ഒരു ഘട്ടത്തിൽ 56,914 പോയന്റ് വരെ ഉയർന്ന ബി.എസ്.ഇ സൂചിക തിരിച്ചിറങ്ങി 56,857ലാണ് വ്യാപാരമവസാനിപ്പിച്ചത്. 287 പോയന്റിന്റെ നേട്ടവുമായി നിഫ്റ്റി 16,929ലെത്തി. ബുധനാഴ്ചയും ഓഹരിവിപണി നേട്ടത്തിലായിരുന്നു. 10 ശതമാനത്തിലേറെ മൂല്യമുയർന്ന ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ് ഓഹരികളാണ് മികച്ച നേട്ടം കൊയ്തത്. ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, നെസ്ലെ എന്നിവയും മുന്നേറി.

