ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു
text_fieldsമുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ബോംബെ സൂചിക 1100 പോയിന്‍റ് ഉയർന്നു. ദേശീയ സൂചിക നിഫ്റ്റി വീണ്ടും 16500 പോയിന്‍റിലെത്തി. എല്ലാ സെക്ടറുകളിലും പോസിറ്റീവായി വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി സ്മോൾക്യാപ്പ്, മിഡ്ക്യാപ്പ് ഇൻഡക്സുകൾ ഉയർന്നു. മിഡ്ക്യാപ് ഇൻഡക്സ് 3.45 ശതമാനവും സ്മോൾ ക്യാപ് ഇൻഡക്സ് 4.61 ശതമാനവും ഉയർന്നു.
അതേസമയം, നിഫ്റ്റി പി.എസ്.യു ബാങ്ക്, മെറ്റൽ എന്നീ സെക്ടറുകളിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. നിഫ്റ്റിയിൽ ടാറ്റ മോട്ടേഴ്സാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ടാറ്റ മോട്ടേഴ്സിന്റെ ഓഹരി വില 6.73 ശതമാനം ഉയർന്നു. ഇൻഡസ്ലാൻഡ് ബാങ്ക്, യു.പി.എൽ, അദാനി പോർട്ട്, ടാറ്റ സ്റ്റീൽ എന്നിവയുടെ ഓഹരി വിലയും ഉയർന്നു.
കഴിഞ്ഞ ദിവസം റഷ്യ-യുക്രെയ്ൻ സംഘർഷത്തെ തുടർന്ന് ഓഹരി വിപണിയിൽ കനത്ത ഇടിവുണ്ടായിരുന്നു. സെൻസെക്സ് 2700 പോയിന്‍റും നിഫ്റ്റി 815 പോയിന്‍റും ഇടിഞ്ഞിരുന്നു.

