Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightറെക്കോർഡ്​ ഉയരത്തിൽ...

റെക്കോർഡ്​ ഉയരത്തിൽ വിപണി; സെൻസെക്​സിന്​ 250 പോയിൻറ്​ നേട്ടം, നിഫ്​റ്റി 15,800ന്​ മുകളിൽ

text_fields
bookmark_border
റെക്കോർഡ്​ ഉയരത്തിൽ വിപണി; സെൻസെക്​സിന്​ 250 പോയിൻറ്​ നേട്ടം, നിഫ്​റ്റി 15,800ന്​ മുകളിൽ
cancel

മുംബൈ: വീണ്ടും റെക്കോർഡ്​ ഉയരം കുറിച്ച്​ ഇന്ത്യൻ ഓഹരി സൂചികകൾ. ബോംബെ സൂചിക സെൻസെക്​സ്​ 235.15 പോയിൻറ്​ നേട്ടത്തോടെ 52,534.15ലാണ്​ വ്യാപാരം തുടങ്ങിയത്​. സെൻസെക്​സ്​ 0.45 ശതമാനം ഉയർന്നു. നിഫ്​റ്റി 65.25 പോയിൻറ്​ നേട്ടത്തോടെ 15,809.95ലെത്തി. 0.43 ശതമാനമാണ്​ നിഫ്​റ്റിയിണ്ടായ നേട്ടം.

ബി.എസ്​.ഇ മിഡ്​ക്യാപ്​ ഇൻഡക്​സ്​ 0.4 ശതമാനം ഉയർന്നു. ബാങ്കിങ്​​, ഐ.ടി, മെറ്റൽ സ്​റ്റോക്കുകളാണ്​ മികച്ച പ്രകടനം നടത്തിയത്​. ഏഷ്യൻ വിപണികളിൽ ഹാങ്​ സാങ്​, തായ്​വാൻ ഇൻഡക്​സ്​ എന്നിവ നേട്ടത്തോടെയാണ്​ വ്യാപാരം തുടങ്ങിയത്​. ജപ്പാൻ വിപണിയിൽ കാര്യമായ​ നേട്ടമുണ്ടായില്ല. അതേസമയം, ഷാങ്​ഹായിടെ കോംപോസൈറ്റ്​ ഇൻഡക്​സിന്​ തുടക്കത്തിൽ തിരിച്ചടി നേരിട്ടു.

വാൾസ്​ട്രീറ്റ്​ നേട്ടത്തോടെ വ്യാപാരം അവസാനിച്ചതാണ്​ ഇന്ത്യ വിപണിക്കും നേട്ടമായത്​. യു.എസ്​ വിപണിയിൽ നിലവിൽ അനുഭവപ്പെടുന്ന പണപ്പെരുപ്പം താൽക്കാലികമാണ്​ കേന്ദ്രബാങ്ക്​ വ്യക്​തമാക്കിയിരുന്നു. ഇതാണ്​ യു.എസ്​ വിപണിക്ക്​ കരുത്ത്​ പകരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sensexnifty
News Summary - Sensex, Nifty touch all-time highs; Bank, IT and metal shine; eClerx rallies 20%, Marksans Pharma 19%
Next Story