Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശുഭപ്രതീക്ഷയിൽ വിപണി; പുതുവർഷത്തിലെ ആദ്യ ദിനത്തിൽ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
text_fieldsbookmark_border
മുംബൈ: പുതു വർഷത്തിന്റെ ആദ്യ ദിനത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബോംബെ സൂചിക സെൻസെക്സ് 117 പോയിന്റ് നേട്ടത്തോടെ 47,868ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ചരിത്രത്തിലാദ്യമായി 14,000 പോയിന്റിന് മുകളിൽ പോയി. 14,018 പോയിന്റിലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്.
ഐ.ടി.സിയും ടി.സി.എസുമാണ് സെൻസെക്സിൽ ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്. ഇരു ഓഹരികളും രണ്ട് ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. മഹീന്ദ്ര&മഹീന്ദ്ര, എസ്.ബി.ഐ, ഭാരതി എയർടെൽ എന്നിവ ഒരു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ധനകാര്യ സ്ഥാപനങ്ങളുടേതും സ്വകാര്യ ബാങ്കുകളുടേയും ഓഹരികളാണ് നഷ്ടം രേഖപ്പെടുത്തിയത്.
സെൻസെക്സിലെ ഇൻഡക്സുകളിൽ ബാങ്കിങ് ഏറ്റവും നഷ്ടം രേഖപ്പെടുത്തിയപ്പോൾ ടെലികോമാണ് നേട്ടമുണ്ടാക്കിയത്.
Next Story

